ജഗതിക്ക് ഓണക്കോടിയുമായി പഴയ അയല്‍വാസികള്‍

തിരുവനന്തപുരം: ചികിത്സക്കുശേഷം വീട്ടില്‍ വിശ്രമിക്കുന്ന സിനിമാ നടന്‍ ജഗതി ശ്രീകുമാറിനും കുടുംബത്തിനും ഓണക്കോടിയുമായി കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന്‍െറ നേതൃത്വത്തില്‍ അയല്‍ക്കാര്‍. തിരുവനന്തപുരം ഈശ്വരവിലാസം റോഡിലെ ജഗതി ശ്രീകുമാറിന്‍െറ കുടുംബവീടിനു സമീപം താമസിക്കുന്നവരാണ് കുടുംബസമേതം എത്തിയത്. രാവിലെ പത്തോടെ എത്തിയ പഴയ അയല്‍ക്കാരെ നിറചിരിയുമായാണ് ജഗതി ശ്രീകുമാര്‍ സ്വീകരിച്ചത്. സഹപാഠിയും സുഹൃത്തുമായ ഹസനെ ജഗതി ശ്രീകുമാര്‍ വേഗം തിരിച്ചറിഞ്ഞു. അപകടത്തെ തുടര്‍ന്ന് വലതുകൈക്ക് സ്വാധീനക്കുറവുള്ളതിനാല്‍ ഇടതുകൈനീട്ടി ഹസ്തദാനം നല്‍കി. ഈ ഓണക്കാലത്ത് അച്ഛന് കിട്ടിയ നല്ല നിമിഷങ്ങളാണിതെന്ന് മകള്‍ പാര്‍വതി പ്രതികരിച്ചു. ഈശ്വരവിലാസം റോഡിലെ10 കുടുംബങ്ങളുടെ ജനശ്രീ കൂട്ടായ്മയാണ് ജഗതിക്ക് ഓണക്കോടി സമ്മാനിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.