തിരുവനന്തപുരം: അന്ധകാരത്തിന്‍െറ നടുവില്‍നിന്നാണ് മലയാളികള്‍ ഇപ്പോള്‍ ഓണം ആഘോഷിക്കുന്നതെന്ന് കവയിത്രി സുഗതകുമാരി. നമുക്കിടയില്‍ മുള്ളുതറച്ച മതില്‍ക്കെട്ടുകള്‍ ഉയരുകയാണ്. നന്മയും സ്നേഹവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ പുതിയ പ്രതീക്ഷകള്‍ ഉണ്ടാകണം. പീപ്ള്‍സ് ഫൗണ്ടേഷന്‍ പാളയം മാര്‍ക്കറ്റിന് മുന്നില്‍ സംഘടിപ്പിച്ച ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പണത്തിന് മുന്നില്‍ എല്ലാം മറക്കുന്ന കാലമാണിത്. ദൈവത്തിന്‍െറ സിംഹാസനത്തിന് മുന്നിലിരിക്കുന്നത് പണമാണ്. കൈകൂപ്പി നില്‍ക്കുമ്പോള്‍ മുന്നില്‍ തെളിയുന്നത് പണമാണ്. പണത്തിന് മുന്നില്‍ മനുഷ്യബന്ധങ്ങള്‍ ഇല്ലാതാകുന്നു. എല്ലാ മതങ്ങള്‍ക്കും ഒരു പോലെ ബഹുമാനം നല്‍കിയിരുന്ന കാലം ഉണ്ടായിരുന്നു. ആ കാലത്തിന്‍െറ ഓര്‍മകൂടിയാവണം ഈ ഓണമെന്നും സുഗതകുമാരി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് എച്ച്. ഷഹീര്‍ മൗലവി അധ്യക്ഷത വഹിച്ചു. അഭയയിലെ അന്തേവാസികള്‍ക്കായി ഷഹീര്‍ മൗലവിയില്‍നിന്ന് സുഗതകുമാരി ഓണക്കിറ്റ് ഏറ്റുവാങ്ങി. ഫാ. ജോര്‍ജ് ഗോമസ്, പീപ്ള്‍സ് ഫൗണ്ടേഷന്‍ ഏരിയ പ്രതിനിധി എ. അബ്ദുല്‍ ഗഫൂര്‍, ജില്ലാ പ്രതിനിധി എ.എം. ത്വയ്യിബ് എന്നിവര്‍ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.