വെഞ്ഞാറമൂട്: ബുദ്ധിമാന്ദ്യം ഭേദപ്പെട്ടിട്ടും ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയാറാകാത്ത 19 പേര്‍ ഇത്തവണ സുമനസ്സുകളുടെ കനിവില്‍ ഓണം ആഘോഷിക്കും. ജില്ലാ പഞ്ചായത്തിനുകീഴിലെ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്‍െറ മേല്‍നോട്ടത്തില്‍ വെഞ്ഞാറമൂട്ടിലെ പനയറത്ത് പ്രവര്‍ത്തിക്കുന കെയര്‍ഹോമിലെ അന്തേവാസികളാണ് ഓണാഘോഷ കാലത്ത് അനാഥത്വം അനുഭവിക്കുന്നത്. ഘോഷയാത്ര, ഓണസദ്യ, ഓണക്കോടി തുടങ്ങി എല്ലാം ഇവര്‍ക്ക് മറ്റുള്ളവരാണ് നല്‍കുന്നത്. വെഞ്ഞാറമൂട് ജനമൈത്രി പൊലീസിനുപുറമേ, ചില ബിസിനസുകാരും അന്തേവാസികള്‍ക്ക് ഓണക്കോടിഎത്തിച്ചു. തിരുവോണദിവസം അന്തേവാസികള്‍ക്ക് ഗംഭീര സദ്യയും ഒരുക്കുമെന്ന് അധികൃതര്‍ പറയുന്നു. ബുദ്ധിമാന്ദ്യം ഭേദപ്പെട്ടശേഷവും തിരികെകൊണ്ടുപോകാന്‍ ബന്ധുക്കള്‍ എത്താത്തവര്‍ക്ക് തുടര്‍പരിചരണവും ചികിത്സയും നല്‍കി മുഖ്യധാരയില്‍ കൊണ്ടുവരാന്‍വേണ്ടി സാമൂഹികക്ഷേമവകുപ്പ് സ്ഥാപിച്ചതാണ് കെയര്‍ഹോം. 2009ലാണ് നെല്ലനാട് പഞ്ചായത്തിലെ പനയറത്ത് സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയത്. മൂന്നുമാസമായി സ്ഥാപനത്തിന് ഗ്രാന്‍റ് കിട്ടാത്തതിനാല്‍ ദൈനംദിന പ്രവര്‍ത്തനം മന്ദഗതിയിലാണ്. എന്നാല്‍, അന്തേവാസികളെ സ്ഥാപനത്തിനുപുറത്തുകൊണ്ടുപോയി ഓണാഘോഷത്തില്‍ പങ്കാളിയാക്കുന്നതില്‍ തടസ്സമില്ളെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.