കോഴിക്കോട്: ക്ളീന്‍ കോഴിക്കോട് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് നഗരത്തില്‍നിന്ന് അയല്‍സംസ്ഥാനങ്ങളിലേക്ക് കടത്തിയത് 65 ലോഡ് മാലിന്യങ്ങള്‍. കെട്ടിടനിര്‍മാണാവശിഷ്ടങ്ങളും ജൈവമാലിന്യവും നാപ്കിനുകളുമൊഴികെ മുഴുവന്‍ ചണ്ടികളും കൊണ്ടുപോകുന്ന പദ്ധതിക്ക് നഗരവാസികളില്‍നിന്ന് മികച്ച പ്രതികരണമാണ് കിട്ടുന്നത്. ചൊവ്വാഴ്ച മാങ്കാവ് മേഖലയില്‍ 32,33,34 വാര്‍ഡുകളില്‍ നടത്തിയ മാലിന്യശേഖരണത്തില്‍ നാലു ലോഡാണ് പ്രതീക്ഷിച്ചതെങ്കിലും കിട്ടിയത് എട്ടു ലോഡ് മാലിന്യം. മൈസൂരുവഴി കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലേക്കാണ് മാലിന്യം കടത്തുന്നത്. ഇതിന് ലോഡിന് 27,000 രൂപ വെച്ച് നഗരസഭ മാലിന്യം കൊണ്ടുപോകുന്നവര്‍ക്ക് നല്‍കണം. നഗരസഭയുടെ ഫണ്ടില്‍നിന്ന് 30 ലക്ഷം രൂപയാണ് ഇങ്ങനെ ചണ്ടി കൊണ്ടുപോകാന്‍ നീക്കിവെച്ചിരിക്കുന്നത്. കര്‍ണാടകയില്‍ പ്ളാസ്റ്റിക് റീസൈക്ളിങ് യൂനിറ്റടക്കം വിവിധ പ്ളാന്‍റുകളിലേക്കാണ് മാലിന്യം കൊണ്ടുപോകുന്നത്. മാലിന്യം ഒന്നിച്ച് കടത്തുന്നതിനാല്‍ അവ വേര്‍തിരിക്കുന്നതും ചെക്പോസ്റ്റുകളില്‍ നികുതിയടക്കമുള്ള കാര്യങ്ങള്‍ അടക്കേണ്ടതും ചണ്ടി കടത്താന്‍ കരാറെടുത്തവരാണ്. കൗണ്‍സിലര്‍മാര്‍ മുഖേനയാണ് മാലിന്യം ഓരോ വാര്‍ഡിലും ശേഖരിക്കുന്നത്. മാങ്കാവ് മേഖലയില്‍ ചൊവ്വാഴ്ച നടന്ന മാലിന്യശേഖരണത്തിന് ഹെല്‍ത് ഇന്‍സ്പെക്ടര്‍ സൈതലവി, ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍ പി. സനീഷ്, വി.ജി. കിരണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.