കോഴിക്കോട്: ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന്‍െറ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പുകളുടെ ക്രമീകരണത്തില്‍ സംഭവിച്ച വീഴ്ചയില്‍ നിയമസഭാ സമിതി വിശദീകരണം തേടി. കോഴിക്കോട് മോഡല്‍ ബോയ്സ് സ്കൂള്‍, വടകര ടൗണ്‍ഹാള്‍ എന്നിവിടങ്ങളില്‍ നടന്ന ക്യാമ്പുകളില്‍ എത്തിയ കുട്ടികള്‍ ഉള്‍പ്പെടെ ഭിന്നശേഷി വിഭാഗക്കാരും സഹായികളും ഏറെ ബുദ്ധിമുട്ടിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ ജില്ലക്ക് അനുവദിച്ച ഫണ്ട് സമയബന്ധിതമായി വിനിയോഗിക്കേണ്ടതിനാല്‍ തിടുക്കത്തില്‍ ക്യാമ്പ് സംഘടിപ്പിക്കുകയായിരുന്നുവെന്ന് ബന്ധപ്പെട്ട അധികൃതര്‍ വിശദീകരണം നല്‍കി. കോഴിക്കോട്ട് സൗകര്യമുള്ള സ്ഥലങ്ങള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിനാല്‍ സ്കൂള്‍ തെരഞ്ഞെടുക്കുകയായിരുന്നു. ഫണ്ട് പാഴാവാതിരിക്കാന്‍ നടത്തിയ ശ്രമത്തിനിടയിലുണ്ടായ പ്രശ്നമാണെന്ന് സമിതിക്ക് ബോധ്യപ്പെട്ടതായി ചെയര്‍മാന്‍ ഡോ.എന്‍. ജയരാജ് എം.എല്‍.എ പറഞ്ഞു. ഭിന്നശേഷി വിഭാഗക്കാര്‍ക്ക് നേരിട്ട അസൗകര്യം സംബന്ധിച്ച് ഈമാസം 20ന് ‘മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.