വടകര: തൊണ്ടിവയലില്‍ കുടിവെള്ള സംരക്ഷണത്തിനായി കക്ഷിരാഷ്ട്രീയത്തിനതീതമായി നടത്തുന്ന സമരത്തിന് പിന്തുണ നല്‍കാന്‍ ഒടുവില്‍ മുസ്ലിം ലീഗ് തീരുമാനം. ഐസ്പ്ളാന്‍റ് സ്ഥാപിക്കുന്നതോടെ പ്രദേശത്ത് കടുത്ത കുടിവെള്ളക്ഷാമം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി കുടിവെള്ള സംരക്ഷണസമിതി എട്ടുവര്‍ഷമായി സമരരംഗത്താണ്. സമരത്തിന്‍െറ നേതൃനിരയില്‍ യു.ഡി.എഫിലെ പ്രബലകക്ഷിയായ ജനതാദള്‍-യു ആണുള്ളത്. അഴിയൂര്‍ പഞ്ചായത്ത് ഭരിക്കുന്നതാകട്ടെ മുസ്ലിം ലീഗ്, ജനതാദള്‍-യു, കോണ്‍ഗ്രസ് മുന്നണിയാണ്. ഈ സാഹചര്യത്തില്‍ ലീഗ് മാറിനില്‍ക്കുന്നതില്‍ യു.ഡി.എഫില്‍ രൂക്ഷവിമര്‍ശമുയര്‍ന്നിരുന്നു. ലീഗ് ജനറല്‍ കൗണ്‍സിലും പ്രവര്‍ത്തകസമിതിയിലും നിലപാട് സംബന്ധിച്ച് സജീവ ചര്‍ച്ച നടന്നു. ഈ പശ്ചാത്തലത്തില്‍ ചേര്‍ന്ന മുസ്ലിം ലീഗ് അഴിയൂര്‍ പഞ്ചായത്ത് പ്രവര്‍ത്തകസമിതി യോഗവും ജനറല്‍ കൗണ്‍സിലുമാണ് കുടിവെള്ള സംരക്ഷണസമിതിയുമായി യോജിച്ച് സമരത്തിനിറങ്ങാന്‍ തീരുമാനിച്ചത്. ലീഗ് നിലപാടില്‍ മാറ്റമില്ളെങ്കില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അഴിയൂരില്‍ പുതിയ രാഷ്ട്രീയസമവാക്യം രൂപപ്പെടുമെന്ന അഭിപ്രായം ശക്തമായിരുന്നു. സി.പി.എം മാത്രമാണ് കുടിവെള്ളസമരത്തിന് എതിരായി തുടക്കം മുതല്‍ നില്‍ക്കുന്നത്. കുടിവെള്ള സംരക്ഷണസമിതിക്കൊപ്പം നില്‍ക്കണമെന്ന് ലീഗ് പ്രവര്‍ത്തകരില്‍ ഒരുവിഭാഗം പാര്‍ട്ടിക്കകത്തും പുറത്തും ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസിലെ ഐ വിഭാഗം ഐസ്പ്ളാന്‍റ് പദ്ധതി ആസൂത്രണം ചെയ്യുന്ന കാലത്തുതന്നെ ഉടമക്കൊപ്പമായിരുന്നു. എ വിഭാഗം മാത്രമാണ് സമരസമിതിക്കൊപ്പം നിലയുറപ്പിച്ചത്. ഇതിനിടെ, പൊലീസ് ഐസ്പ്ളാന്‍റ് ഉടമക്കുവേണ്ടി ഒത്തുകളിച്ചെന്ന ആരോപണവുമായി പ്രക്ഷോഭമാരംഭിക്കാനാണ് ജനതാദള്‍-യുവിന്‍െറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.