കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് വ്യാജമദ്യ ഉല്‍പാദനവും വിപണനവും തടയുന്നത് ലക്ഷ്യമിട്ട് ജില്ലയിലെങ്ങും പരിശോധന കര്‍ശനമാക്കാന്‍ എക്സൈസ് വകുപ്പിന് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് നിര്‍ദേശം നല്‍കി. കലക്ടറേറ്റ് ചേംബറില്‍ വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉല്‍പാദനം, വിതരണം, വിപണനം എന്നിവ തടയാനായി പുന$സംഘടിക്കപ്പെട്ട ജില്ലാ ജനകീയ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയോരമേഖലകളില്‍ വന്‍തോതില്‍ വ്യാജമദ്യം വാറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഇവിടങ്ങളിലെ പരിശോധന ശക്തമാക്കും. മാഹിയില്‍നിന്നുള്ള അനധികൃത മദ്യക്കടത്ത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് എന്നിവ ഒരുമിച്ച് പരിശോധനകള്‍ ശക്തമാക്കും. യോഗത്തില്‍ എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ പി.കെ. സുരേഷ്, അസി. കമീഷണര്‍ എം.എസ്. വിജയന്‍, നാര്‍ക്കോട്ടിക് സെല്‍ എ.സി.പി എം.എ. മുരളീധരന്‍, മദ്യനിരോധന സമിതി ഭാരവാഹികളായ ടി.എം. രവീന്ദ്രന്‍, ഇളയിടത്ത് വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.