കോഴിക്കോട്: നഗരത്തിലെ ഹോട്ടലില്‍ വിവാഹവിരുന്നില്‍ പങ്കെടുത്ത നൂറോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. ഭക്ഷണം കഴിച്ചവര്‍ക്ക് വയറിളക്കവും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടി നടത്തിയവര്‍ നടക്കാവ് ചക്കോരത്തുകുളം വെസ്റ്റ്വേ ഹോട്ടലിനെതിരെ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമീഷണര്‍ക്ക് പരാതി നല്‍കി. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഹോട്ടലില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പരിശോധനയില്‍ കണ്ടത്തെിയ എട്ടിനങ്ങളുടെ സാമ്പിള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനക്കയച്ചു. പരിശോധനയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടികളുണ്ടാവും. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമീഷണര്‍ ടി.വി. അനുപമ ജില്ലാ ഫുഡ് സേഫ്റ്റി കമീഷണര്‍ പി.ടി.അനില്‍ കുമാറിന് നല്‍കിയ നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ നോര്‍ത് സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ പി.കെ. ഏലിയാമ്മ, സൗത് ഓഫിസര്‍ കെ.സുജയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചൊവ്വാഴ്ച പരിശോധന. കഴിഞ്ഞ 16ന് നടന്ന നഗരത്തിലെ പ്രമുഖ കുടുംബത്തിന്‍െറ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്കാണ് തിങ്കളാഴ്ച അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് ചൊവ്വാഴ്ച പരാതി നല്‍കുകയായിരുന്നു. 600 പേര്‍ പങ്കെടുത്ത വിരുന്നില്‍ മീന്‍ കറിയിലൂടെയാണ് വിഷബാധയുണ്ടായതെന്നാണ് അനുമാനം. വിവാഹസല്‍ക്കാരം കഴിഞ്ഞ് ആന്ധ്രയിലേക്ക് പോയ വധൂവരന്മാര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.