കോഴിക്കോട്: കോടഞ്ചേരി അമ്പാട്ടുപടിയില്‍ ജോര്‍ജും കുടുംബവും കഴിഞ്ഞ അഞ്ചുവര്‍ഷമായി അയല്‍വാസിയായ മദ്യപന്‍െറ പരാക്രമത്തില്‍ പൊറുതിമുട്ടിയാണ് വനിതാ കമീഷന്‍ അദാലത്തില്‍ പരാതിയുമായത്തെിയത്. ഇത് മൂന്നാം തവണയാണ് കമീഷന്‍െറ അദാലത്തില്‍ പങ്കെടുക്കുന്നത്. പൊലീസില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയുമില്ലാതായതോടെയാണ് അദാലത്തിനത്തെിയത്. മദ്യപിച്ച് അക്രമാസക്തനാകുന്ന അയല്‍ക്കാരനാണ് ജോര്‍ജിന്‍െറയും ഭാര്യ റോസിലിയുടെയും സ്വസ്ഥത തകര്‍ക്കുന്നത്. കട്ടിപ്പാറയിലെ ഒരു സ്കൂളിലെ അധ്യാപകനായ ഇയാള്‍ മദ്യപിച്ചാലാണ് പ്രദേശവാസികള്‍ക്ക് തലവേദനയാകുന്നതെന്ന് ജോര്‍ജ് വനിതാ കമീഷന് മുമ്പാകെ ഉണര്‍ത്തി. ഭയം മൂലം ആരും തിരിച്ച് ഒന്നും ചെയ്യാന്‍ തുനിയാറില്ല. ലക്കുകെട്ടാല്‍ ജോര്‍ജിനും കുടുംബത്തിനുനേരെ അസഭ്യവര്‍ഷം, വഴിതടയല്‍, കൃഷി നശിപ്പിക്കല്‍, വീട്ടിലേക്ക് കല്ളെറിയല്‍, അസഭ്യമായ ശരീരപ്രദര്‍ശനം തുടങ്ങിയവ നടത്തും. ഒരു പ്രകോപനവുമില്ലാതെയുള്ള അയല്‍ക്കാരന്‍െറ പരാക്രമത്തിനെതിരെ രണ്ടു തവണ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പ്രശ്നത്തില്‍ നടപടിയെടുക്കാന്‍ പരിസരവാസികള്‍ ചേര്‍ന്ന് ഒപ്പുശേഖരിച്ച് പരാതി കോടഞ്ചേരി പള്ളി വികാരിക്കും നല്‍കി. കഴിഞ്ഞ ദിവസം ഇയാള്‍ വഴിയില്‍ തടയുകയും മര്‍ദിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. ഇതേതുടര്‍ന്ന് ജോര്‍ജിന്‍െറ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജോര്‍ജിന്‍െറ മക്കള്‍ രണ്ടുപേരും ഗള്‍ഫിലാണ്. മൂത്തമകന്‍െറ വിവാഹം ഒക്ടോബറില്‍ നടക്കാനിരിക്കുകയാണ്. കല്യാണത്തിന് ആവശ്യമായ സംരക്ഷണം നല്‍കുമെന്നും കമീഷന്‍ അറിയിച്ചിട്ടുണ്ടെന്ന് ജോര്‍ജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.