റണ്‍ ഫോര്‍ ഫ്രീഡം: മുഹമ്മദ് അഖീല്‍ ചാമ്പ്യന്‍

കോഴിക്കോട്: മാധ്യമവും ടീന്‍ ഇന്ത്യയും സംഘടിപ്പിച്ച ‘റണ്‍ ഫോര്‍ ഫ്രീഡം’ മിനി മാരത്തണിന് കോഴിക്കോട്ട് ആവേശോജ്ജ്വല പ്രതികരണം. മത്സരത്തില്‍ ചേവായൂര്‍ ഭവന്‍സ് സ്കൂളിലെ മുഹമ്മദ് അഖീല്‍ ചാമ്പ്യനായി. എ.കെ.കെ.ആര്‍ ബോയ്സ് ഹൈസ്കൂളിലെ ഷാക്കിര്‍, ജെ.ഡി.ടി ഇസ്ലാം ഹൈസ്കൂളിലെ എ. ഫഹദ് എന്നിവര്‍ രണ്ടും മൂന്നും സമ്മാനങ്ങള്‍ കരസ്ഥമാക്കി. സ്വാതന്ത്ര്യദിനത്തില്‍ കോഴിക്കോട് ടാഗോര്‍ സെന്‍റിനറി ഹാളിനുമുന്നില്‍ ഒളിമ്പ്യന്‍ ദിജു ‘റണ്‍ ഫോര്‍ ഫ്രീഡം’ ഫ്ളാഗ്ഓഫ് ചെയ്തു. സൗത് ബീച്ച്, പരപ്പില്‍, ഫ്രാന്‍സിസ് റോഡ്, പുഷ്പ ജങ്ഷന്‍, കല്ലായ് റോഡ്, പാളയം വഴി മുതലക്കുളത്ത് മത്സരം സമാപിച്ചു. ഹൈസ്കൂള്‍ വിദ്യാര്‍ഥികളാണ് കൂട്ടയോട്ടത്തില്‍ പങ്കെടുത്തത്. ടീന്‍ ഇന്ത്യ രക്ഷാധികാരി വി.പി. ബഷീര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മാധ്യമം കോഴിക്കോട് യൂനിറ്റ് റെസിഡന്‍റ് മാനേജര്‍ വി.സി. സലീം അധ്യക്ഷത വഹിച്ചു. പി.ആര്‍ മാനേജര്‍ കെ.ടി. ഷൗക്കത്ത് അലി സംബന്ധിച്ചു. ഷാനവാസ് മാസ്റ്റര്‍ സ്വാഗതവും റസാഖ് മാത്തോട്ടം നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.