മുക്കം ജ്വല്ലറി കവര്‍ച്ച: രണ്ടുപേരുടെ രേഖാചിത്രങ്ങള്‍ തയാറാക്കി

മുക്കം: മുക്കത്തെ ജ്വല്ലറിയില്‍ വന്‍കവര്‍ച്ച നടത്തിയ സംഘത്തിലെ രണ്ടുപേരുടെ രേഖാചിത്രം അന്വേഷണസംഘം തയാറാക്കി. ജ്വല്ലറിയിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍നിന്നാണ് പ്രതികളുടെ രേഖാചിത്രം പൊലീസ് തയാറാക്കിയത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ രണ്ടുപേരുടെ രൂപം വ്യക്തമാണ്. മോഷണസംഘം ആദ്യംവന്ന് സി.സി.ടി.വി കേബിളുകള്‍ അറുത്തുമാറ്റിയതിനാല്‍ ഇതിനുമുമ്പുള്ള ദൃശ്യങ്ങളാണ് പതിഞ്ഞത്. ഈ ദൃശ്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ് രേഖാചിത്രം തയാറാക്കിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് മുക്കം അഭിലാഷ് ജങ്ഷനിലെ ‘വിസ്മയ ഗോള്‍ഡില്‍’ വന്‍കവര്‍ച്ച നടന്നത്. ജ്വല്ലറിയുടെ പിറകുവശത്തെ ഭിത്തിതുരന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ ലോക്കറിലും പ്രദര്‍ശനത്തിനുമായി വച്ച മൂന്നു കിലോ സ്വര്‍ണവും നാലര കിലോ വെള്ളിയും ജ്വല്ലറിയില്‍ സൂക്ഷിച്ച നാലുലക്ഷം രൂപയുമാണ് കവര്‍ന്നത്.മോഷ്ടാക്കള്‍ സമീപത്ത് ഉപേക്ഷിച്ച ഉപകരണങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇത്രയും വലിയ മോഷണത്തിന് സംഘത്തില്‍ കൂടുതല്‍പേര്‍ ഉണ്ടാവുമെന്നാണ് പൊലീസിന്‍െറ നിഗമനം. സി.സി.ടി.വി ദൃശ്യങ്ങളില്‍ ഉള്ളില്‍കടന്നവര്‍ മാത്രമാണ് പതിഞ്ഞത്. നവീകരണ പ്രവൃത്തികള്‍ക്കായത്തെിയ ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൊടുവള്ളി സി.ഐ എ.പ്രേംജിത്തിനാണ് അന്വേഷണച്ചുമതല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.