ചെക്യാടിനടുത്ത് സംഘര്‍ഷം; ഒമ്പത് പേര്‍ക്ക് പരിക്ക്; ഒരാള്‍ കസ്റ്റഡിയില്‍

നാദാപുരം: ചെക്യാട് പഞ്ചായത്തിലെ വേവത്ത് ഞായറാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. സാരമായി പരിക്കേറ്റ മൂന്നു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടാക്രമണം നടന്നതായും വിവരമുണ്ട്. വേവം പൊയ്ക്കര കുഞ്ഞമ്മദ് (47), കല്ലടേമ്മല്‍ അബ്ദുല്ല (28), പൊയ്ക്കര കുഞ്ഞിപ്പാത്തു (60) എന്നിവരെയാണ് നാദാപുരം ഗവ. ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ചെക്യാട് കുന്നുമ്മല്‍ വിപിന്‍ (27), ഒലക്കൂല്‍ കമല (46), പൊയ്ക്കര ബിന്ദു (42), പൊയ്ക്കര മറിയം (50), പൊയ്ക്കര കുഞ്ഞിപ്പാത്തു (60), എരേന്‍റവിട മുനീര്‍ (29) എന്നിവരെ നാദാപുരം ഗവ. ആശുപത്രിയിലും കേളോത്ത് അലിയെ (29) കല്ലാച്ചി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാദാപുരം ഗവ. ആശുപത്രിക്കടുത്തുവെച്ച് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി ഒമ്പതോടെ അലിക്ക് മര്‍ദനമേറ്റതായി പറയുന്നു. തുടര്‍ന്നാണ് പല സമയത്തായി പരക്കെ സംഘര്‍ഷമുണ്ടായത്. വീടുകള്‍ക്കുനേരെ കല്ളേറുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. രാത്രി വൈകിയും സംഘര്‍ഷാവസ്ഥ തുടരുകയാണ്. നാദാപുരം ഡിവൈ.എസ്.പി പ്രേംദാസ്, സി.ഐ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പൊലീസ് സംഘം സ്ഥലത്തത്തെിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.