കോഴിക്കോട്: മാവൂര്‍ റോഡ് പുതിയ ബസ്സ്റ്റാന്‍ഡിലെ മാഫിയാവാഴ്ചക്കെതിരെ വ്യാപാരികള്‍ ഉജ്ജ്വല പ്രതിഷേധസംഗമം സംഘടിപ്പിച്ചു. ബസ്സ്റ്റാന്‍ഡിലെ 110 ഓളം കടകളടച്ച് നഗരത്തില്‍ കച്ചവടക്കാരും തൊഴിലാളികളും പ്രതിഷേധമാര്‍ച്ച് നടത്തി. ഗുണ്ടാവാഴ്ചക്കെതിരെ വ്യാപാരികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഡി.വൈ.എഫ്.ഐയും പ്രകടനംനടത്തി. മാധ്യമം നഗരവൃത്തത്തില്‍ ബസ്സ്റ്റാന്‍ഡിലെ മാഫിയാവാഴ്ചക്കെതിരെ വന്ന റിപ്പോര്‍ട്ടാണ് കുറ്റകൃത്യങ്ങളുടെ താവളമായി ബസ്സ്റ്റാന്‍ഡ് മാറുന്ന കാര്യം ജനശ്രദ്ധയില്‍ കൊണ്ടുവന്നത്. വ്യാപാരി സംഘടനകളുടെ ആഭിമുഖ്യത്തില്‍ സ്റ്റാന്‍ഡിനകത്ത് ചേര്‍ന്ന പ്രതിഷേധസംഗമം ബസ്സ്റ്റാന്‍ഡ് കൈയടക്കിയ മാഫിയകള്‍ക്ക് താക്കീതായി. പത്രവാര്‍ത്തയെ തുടര്‍ന്ന് കച്ചവടക്കാര്‍ക്ക് നേരെയുയരുന്ന ഭീഷണി സംഘടന ഏറ്റെടുത്തതായി നേതാക്കള്‍ പ്രഖ്യാപിച്ചു. ബസ്സ്റ്റാന്‍ഡിന്‍െറ സമാധാനാന്തരീക്ഷം തിരിച്ചുപിടിക്കാന്‍ കച്ചവടക്കാര്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും പ്രതിഷേധസംഗമം വ്യക്തമാക്കി. ബുധനാഴ്ച വൈകീട്ട് നാലുമുതല്‍ ആറുവരെ കടകള്‍ അടച്ചിട്ടു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറര്‍ എ.ടി. അബ്ദുല്ലക്കോയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു. പത്രവാര്‍ത്തയെ തുടര്‍ന്ന് വ്യാപാരികളെ ഭീഷണിപ്പെടുത്തിയ ഗുണ്ടകളെ നിലക്കുനിര്‍ത്താന്‍ വ്യാപാരികള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ബസ്സ്റ്റാന്‍ഡില്‍ നാടകുത്തും ലുഡോബോര്‍ഡ് കളിയുടെ മറവില്‍ ചൂതാട്ടവും നടക്കുന്നുണ്ട്. ഇതിനുപിന്നില്‍ നഗരത്തിലെ വന്‍ക്രിമിനലുകളാണ്. മാധ്യമം വാര്‍ത്ത പൂര്‍ണമായും ശരിയാണ്. അനധികൃത കച്ചവടക്കാരുടെ വിളയാട്ടമാണിവിടെ നടക്കുന്നത്. നിയമാനുസൃതം കച്ചവടം നടത്തുന്ന വ്യാപാരികളെ ഇവര്‍ ഭീഷണിപ്പെടുത്തുന്നു. പൊലീസ് ക്രിമിനലുകള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണം. കോഴിക്കോട് കോര്‍പറേഷന്‍ വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ബസ്സ്റ്റാന്‍ഡില്‍ സുരക്ഷ ഉറപ്പുവരുത്തണം. അല്ളെങ്കില്‍ ശക്തമായ സമരവുമായി വ്യാപാരികള്‍ രംഗത്തിറങ്ങും -അദ്ദേഹം പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി കെ.സേതുമാധവന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി ഹസന്‍കോയ വിഭാഗം സംസ്ഥാന സെക്രട്ടറി വി.സുനില്‍കുമാര്‍, ജില്ലാ സെക്രട്ടറി വി.അബ്ദുല്‍ജബ്ബാര്‍, വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗം പി.പ്രദീപ്കുമാര്‍, വൈസ് പ്രസിഡന്‍റ് സൂര്യ അബ്ദുല്‍ഗഫൂര്‍, കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ എന്‍. സുഗുണന്‍, ന്യൂ ബസ്സ്റ്റാന്‍ഡ് ഷോപ് ഓണേഴ്സ് അസോസിയേഷന്‍ രക്ഷാധികാരി പി.പി. മുകുന്ദന്‍, ട്രഷറര്‍ ടി.പി. പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ സെക്രട്ടറി എം.അഫ്സല്‍ സ്വാഗതവും ജോ.സെക്രട്ടറി സി.എം. അബ്ദുല്‍കരീം നന്ദിയും പറഞ്ഞു.മുന്‍ഭാരവാഹികളായ കെ.എസ്. ശ്രീകുമാരന്‍, ഒ.അബ്ദുല്‍നാസര്‍, അഷ്റഫ് ഗോള്‍ഡന്‍ ഫാന്‍സി, പി.പി. സുല്‍ഹാദ്, റഫീഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.