കുറ്റ്യാടി: മലബാറിലെ ആദ്യത്തേതും സംസ്ഥാനത്തെ രണ്ടാമത്തേതുമായ നീര പ്ളാന്‍റ് ഉദ്ഘാടനത്തിനൊരുങ്ങി. മരുതോങ്കര മുണ്ടവയലില്‍ നിര്‍മിച്ച കമ്പനി ആഗസ്റ്റ് ഒമ്പതിന് വൈകീട്ട് നാലരക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനംചെയ്യും. കുറ്റ്യാടി കോക്കനട്ട് ഫാര്‍മേഴ്സ് ആന്‍ഡ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച പ്ളാന്‍റിന് കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിതന്നെയാണ് ശിലാസ്ഥാപനം നടത്തിയത്. 275 നാളികേര ഉല്‍പാദക സംഘങ്ങളും, 19 ഫെഡറേഷനുകളും അടക്കം 30,000 കേരകര്‍ഷകര്‍ ഉള്‍പ്പെട്ടതാണ് കമ്പനിയെന്ന് ഭാരവാഹികളായ ബാബു മത്തത്ത് (ചെയര്‍), കെ.സി.ബാലകൃഷ്ണന്‍ (കണ്‍), എന്‍.പി. രാജേന്ദ്രന്‍ (മാനേജര്‍), അബ്ദുസ്സലാം (പി.ഇ.ഒ) എന്നിവര്‍ അറിയിച്ചു. ശീതളപാനീയം, നീരചക്കരപ്പാനി, നീര തേന്‍, നീര വിനാഗിരി, നീര ചോക്ളറ്റ് എന്നിവയും, ഉരുക്ക് വെളിച്ചെണ്ണയും ഇവിടെ ഉല്‍പാദിപ്പിക്കുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.