സി.പി.എം ബ്രാഞ്ച് കമ്മിറ്റി കെട്ടിട തര്‍ക്കം ഒത്തുതീര്‍ന്നു

കോഴിക്കോട്: മലാപ്പറമ്പ് മാസ് കോര്‍ണറിനടുത്ത സി.പി.എം മേക്കാടന്‍കുന്ന് ബ്രാഞ്ച് കമ്മിറ്റി തര്‍ക്കവിഷയത്തില്‍ കെട്ടിടം പൊളിച്ചുനീക്കാന്‍ ജില്ലാ കോടതിയില്‍നിന്ന് ആമീനും സംരക്ഷണം നല്‍കാന്‍ വന്‍ പൊലീസ് സന്നാഹവും എത്തിയെങ്കിലും ഒടുവില്‍ ഉടമയും പാര്‍ട്ടി നേതാക്കളും ചേര്‍ന്ന് പ്രശ്നം ഒത്തുതീര്‍ത്തു. 1977ല്‍ തനിക്ക് മിച്ചഭൂമിയായി പതിച്ചുകിട്ടിയ 10 സെന്‍റില്‍ ഒരു സെന്‍റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൈയേറി അനധികൃത കെട്ടിടം നിര്‍മിച്ചെന്നാരോപിച്ച് മുന്‍ പാര്‍ട്ടി പ്രവര്‍ത്തക കൂടിയായ പയനാറമ്പത്ത് മീനാക്ഷിയമ്മയാണ് (74) കോടതിയെ സമീപിച്ചത്. ആദ്യം മുന്‍സിഫ് കോടതിയിലും പിന്നീട് ജില്ലാ കോടതിയിലും ഒടുവില്‍ ഹൈകോടതിയിലും ഹരജി നല്‍കി മീനാക്ഷിയമ്മ അനുകൂല ഉത്തരവ് നേടിയിരുന്നെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പുമൂലം കെട്ടിടം പൊളിച്ചുനീക്കാന്‍ കഴിഞ്ഞില്ല. വീണ്ടും ജില്ലാ കോടതിയെ സമീപിച്ചപ്പോള്‍ മതിയായ പൊലീസ് സംരക്ഷണത്തിലും ഉടമയുടെ ചെലവിലും കെട്ടിടം പൊളിക്കാന്‍ ഉത്തരവുണ്ടായി. ഇതനുസരിച്ച് ജില്ലാ കോടതിയില്‍നിന്ന് 11 മണിയോടെ ആമീനത്തെി. നടക്കാവ് സി.ഐ പ്രകാശ് പടന്നയലിന്‍െറ നേതൃത്വത്തില്‍ പൊലീസുമത്തെി. തന്‍െറ ഭൂമി കൈയേറിയാണ് ഇരുനില കെട്ടിടം അനധികൃതമായി പണിതതെന്ന വാദവുമായി മീനാക്ഷിയമ്മയും ഇവരുടെ ഭര്‍ത്താവില്‍നിന്ന് പണം നല്‍കി വാങ്ങിയ ഭൂമിയില്‍ പണിത കെട്ടിടത്തിന് പ്ളാന്‍ ഉണ്ടെന്ന എതിര്‍വാദവുമായി പാര്‍ട്ടിപ്രവര്‍ത്തകരും നിലകൊണ്ടു. പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘടിക്കുന്നതറിഞ്ഞ് കുന്ദമംഗലം, മെഡിക്കല്‍ കോളജ്, മാവൂര്‍ എസ്.ഐമാരുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസത്തെി. ഉടമയുടെ ചെലവില്‍ ജെ.സി.ബി എത്തിച്ചാല്‍ കെട്ടിടം പൊളിക്കാമെന്ന് ആമീനും മതിയായ സംരക്ഷണം ഒരുക്കിയിട്ടുണ്ടെന്ന് പൊലീസും നിലപാടെടുത്തതോടെ സി.പി.എം പ്രാദേശിക നേതാക്കള്‍ മീനാക്ഷിയമ്മയുമായി ചര്‍ച്ച നടത്തി. പാര്‍ട്ടി കെട്ടിടം പൊളിക്കുന്നതിനോട് തങ്ങള്‍ക്ക് യോജിപ്പില്ളെന്നും എന്നാല്‍, മീനാക്ഷിയമ്മയുടെ കൈവശമുള്ള ഒമ്പത് സെന്‍റ് ഭൂമി മാര്‍ക്കറ്റ് വിലയില്‍ വില്‍ക്കാന്‍ സംവിധാനം ഉണ്ടാകണമെന്നും മക്കള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്, സെന്‍െറാന്നിന് എട്ട് ലക്ഷം രൂപ നിരക്കില്‍ വില്‍പന നടത്താന്‍ സൗകര്യം ഏര്‍പ്പെടുത്താമെന്ന് നേതാക്കള്‍ വാക്കു നല്‍കി. ഇത് മുദ്രപത്രത്തില്‍ ഉടമ്പടിയാക്കിയതോടെ പരാതി പിന്‍വലിക്കാന്‍ മീനാക്ഷിയമ്മ തയാറായി. തുടര്‍ന്ന് ആമീനും പൊലീസ് സന്നാഹവും മടങ്ങിപ്പോയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.