ബ്ളോക് പഞ്ചായത്തുകളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 152 ബ്ളോക് പഞ്ചായത്തുകളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതായി ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. ജൂണ്‍ 29ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിന്മേല്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ശേഖരിച്ച് ഉദ്യോഗതല സമിതി പരാതിക്കാരെ നേരില്‍ കേട്ടാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. ബ്ളോക് പഞ്ചായത്തിന്‍െറ എണ്ണം നിശ്ചയിച്ച് ഡിവിഷന്‍ വിഭജനം രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയിലെ പുന$ക്രമീകരിച്ച ബ്ളോക് പഞ്ചായത്തുകളും അതില്‍പെടുന്ന ഗ്രാമപഞ്ചായത്തുകളും താഴെ: 1. ബാലുശ്ശേരി: പൂനൂര്‍, ബാലുശ്ശേരി (ആസ്ഥാനം), കോട്ടൂര്‍, ഉള്ള്യേരി, ഉണ്ണികുളം, പനങ്ങാട്, കായണ്ണ, അത്തോളി. 2. ചേളന്നൂര്‍: കുരുവട്ടൂര്‍, കക്കോടി, ചേളന്നൂര്‍ (ആസ്ഥാനം), കാക്കൂര്‍, നന്മണ്ട, കടലുണ്ടി. 3. കൊടുവള്ളി: നരിക്കുനി, കിഴക്കോത്ത്, മടവൂര്‍, താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി (ആസ്ഥാനം കൊടുവള്ളി). 4. തിരുവമ്പാടി: കൊടിയത്തൂര്‍, കാരശ്ശേരി, നെല്ലിപ്പൊയില്‍, പുതുപ്പാടി, കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി (ആസ്ഥാനം). 5. കുന്ദമംഗലം: ചെറുകുളത്തൂര്‍, മാവൂര്‍, കുന്ദമംഗലം (ആസ്ഥാനം), ചാത്തമംഗലം, പെരുവയല്‍, പന്തീരാങ്കാവ്, പെരുമണ്ണ, ഒളവണ്ണ. 6. തോടന്നൂര്‍: മേമുണ്ട, പാലയാട്, ആയഞ്ചേരി, വില്യാപ്പള്ളി, മണിയൂര്‍, തിരുവള്ളൂര്‍ (ആസ്ഥാനം). 7. കുന്നുമ്മല്‍: കൈവേലി, കായക്കൊടി, കാവിലുംപാറ, മരുതോങ്കര, നരിപ്പറ്റ, കുന്നുമ്മല്‍ (ആസ്ഥാനം), കുറ്റ്യാടി, വേളം, പുറമേരി. 8. തൂണേരി: ചെക്യാട്, തൂണേരി (ആസ്ഥാനം), വളയം, എടച്ചേരി, വാണിമേല്‍, നാദാപുരം. 9. മേപ്പയൂര്‍: അരിക്കുളം, കീഴരിയൂര്‍, മേപ്പയൂര്‍, നൊച്ചാട്, നടുവണ്ണൂര്‍ (ആസ്ഥാനം പയ്യോളി). 10. പേരാമ്പ്ര: ചെറുവണ്ണൂര്‍, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര (ആസ്ഥാനം), ചക്കിട്ടപാറ, കൂരാച്ചുണ്ട്. 11. പന്തലായനി: ചേമഞ്ചേരി, മൂടാടി, ചെങ്ങോട്ടുകാവ്, തിക്കോടി, തുറയൂര്‍ (ആസ്ഥാനം കൊയിലാണ്ടി). 12. വടകര: അഴിയൂര്‍ (ആസ്ഥാനം), ചേറോട്, ഏറാമല, ഒഞ്ചിയം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.