സുന്നി വിദ്യാഭ്യാസബോര്‍ഡ് മദ്​റസ പരീക്ഷകള്‍ ഒഴിവാക്കി

മുണ്ടക്കയം: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഒന്നുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകളിലെ വാര്‍ഷികപരീക്ഷകള്‍ ഒഴിവാക്കിയതായി സുന്നി ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജില്ല പ്രസിഡൻറ് വി.എച്ച്. അബ്ദുല്‍ റഷീദ് മുസ്ലിയാര്‍, ജില്ല ജനറല്‍ സെക്രട്ടറി ലിയാഖത്ത് സഖാഫി എന്നിവര്‍ അറിയിച്ചു. കോവിഡിൻെറ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ ഒഴികെ എല്ലാ പരീക്ഷകളും ഒഴിവാക്കാനും അര്‍ധവാര്‍ഷിക പരീക്ഷയുടെ മാര്‍ക്കും ഹാജര്‍ നിലവാരവും വിലയിരുത്തി ക്ലാസ് കയറ്റം നല്‍കാനും തീരുമാനിച്ചു. 10, 12 ക്ലാസുകളിലെ പൊതുപരീക്ഷ ഓണ്‍ലൈനായി നടക്കും. ജൂണ്‍ മൂന്നിന് പുതിയ അഡ്മിഷന്‍ നല്‍കാനും ജൂണ്‍ 10 മുതല്‍ ഓണ്‍ലൈനായി ക്ലാസുകള്‍ ആരംഭിക്കാനും തീരുമാനിച്ചു. കട്ടിക്കയം അരുവിയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി ഈരാറ്റുപേട്ട: വിനോദസഞ്ചാര കേന്ദ്രമായ മൂന്നിലവ് ഇല്ലിക്കൽ കല്ലിനടുത്ത് കട്ടിക്കയം അരുവിയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കോട്ടയം മാന്നാനം സ്വദേശി അനന്തു ഷാജിയെയാണ് (20) കാണാതായത്. കോട്ടയം മാന്നാനത്ത് നിന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഘം ഇവിടെ എത്തിയത്. പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് തിരച്ചില്‍ നടത്തുന്നുണ്ട്. ശക്തമായ അടിയൊഴുക്കുള്ള തിനാൽ വെള്ളത്തിനടിയിലേക്ക് ഇറങ്ങാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞവര്‍ഷം വിനോദസഞ്ചാരത്തിനെത്തിയ രണ്ടുപേര്‍ ഇവിടെ മുങ്ങി മരിച്ചതാണ്. നാല് ടിപ്പർ ലോറിയും മണ്ണുമാന്തിയന്ത്രവും പിടിച്ചെടുത്തു കറുകച്ചാൽ: കൂത്രപ്പള്ളിയിൽ അനധികൃത മണ്ണെടുപ്പ് നടത്തിയ നാല് ടിപ്പർലോറികളും ഒരു മണ്ണുമാന്തിയന്ത്രവും പൊലീസ് പിടിച്ചെടുത്തു. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. കൂത്രപ്പള്ളി മുരണിയിൽ ബാബു ജോസഫിൻെറ പുരയിടത്തിലാണ് മണ്ണെടുപ്പ് നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.