ഒന്നരവർഷത്തിനിടെ 1348 കേസുകൾ: ഒട്ടും സുരക്ഷിതരല്ല കുട്ടികൾ

കോട്ടയം: ജില്ലയിൽ കുട്ടികൾക്കെതിരായ അതിക്രമം കൂടിവരുകയാണെന്ന്​ ചൈൽഡ്​ ലൈൻ. 2018 ഏപ്രിൽ മുതൽ ​2019 സെപ്​റ്റംബർ വരെ കണക്കനുസരിച്ച്​ ജില്ലയിൽ 1348 കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതിൽ ഒമ്പത്​ ശൈശവ വിവാഹവും 159 പോക്​സോ കേസുകള ും ഉൾപ്പെടും. 85 കുട്ടികളാണ്​ ലൈംഗികപീഡനത്തിന്​ ഇരയായത്​. 153 കുട്ടികൾ ശാരീരിക ഉപദ്രവത്തിന്​ വിധേയരായി​. ഇതിൽ 14 കുട്ടികൾക്ക്​ വൈദ്യസഹായം ലഭ്യമാക്കിയപ്പോൾ 48​ പേർക്ക്​​​ അഭയകേന്ദ്രമൊരുക്കി.

മൂന്ന​ു​കുട്ടികളെ പുനരധിവസിപ്പിച്ചപ്പോൾ ബാലവേലക്ക്​ ഏഴും ബാലഭിക്ഷാടനത്തിന്​​ ഒമ്പതും​ േപർ വിധേയരായി​. 671 മറ്റു കേസുകളും റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. ചൈൽഡ്​ ലൈൻ പ്രവർത്തകരുടെ ഇടപെടൽ മൂലമാണ്​ ശൈശവ വിവാഹം തടയാനായത്​. കുട്ടികൾെക്കതിരായ അതിക്രമം തടയാൻ കൊണ്ടുവന്ന പോക്​സോ കേസുകളുടെ എണ്ണത്തിലും കോട്ടയത്ത് വൻ വർധന. പോക്‌സോ കേസുകളുടെ എണ്ണത്തില്‍ മലപ്പുറം, തിരുവനന്തപുരം റൂറൽ, എറണാകുളം റൂറല്‍ എന്നിവിടങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടുപിന്നിലാണ് അക്ഷരനഗരി.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.