വൈക്കം: വല്ലകം അരീക്കുളങ്ങര ശ്രീ ദുർഗാദേവി ക്ഷേത്രത്തിൽ ശ്രീകോവിലിെൻറ പുട്ടുതകർ ത്ത് 5000 രൂപയും വഴിപാടായി ലഭിച്ച മൂന്നു ഗ്രാമോളം വരുന്ന താലിയും അപഹരിച്ചു. ക്ഷേത്രത്തിലെ വിഗ്രഹം കവരാൻ മോഷ്ടാക്കൾ സ്ട്രോങ് റൂമിെൻറ പൂട്ടുതകർക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി. ക്ഷേത്രത്തിെൻറ പിന്നിലെ ഓഫിസിെൻറ പുട്ടുതകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ അലമാര കുത്തിത്തുറന്നാണ് പണം അപഹരിച്ചത്.
കാണിക്കവഞ്ചികളിൽനിന്ന് പണം നഷ്ടമായിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി അരയൻകാവിലെ ക്ഷേത്രത്തിലും ശ്രീകോവിൽ തകർത്ത് വിഗ്രഹം അപഹരിക്കാൻ ശ്രമം നടന്നിരുന്നു. മോഷണത്തിന് പിന്നിൽ പ്രഫഷനൽ മോഷ്ടാക്കളാണെന്നാണ് പൊലീസിെൻറ നിഗമനം. രണ്ടുമാസം മുമ്പ് വെച്ചൂർ ഇടയാഴത്ത് രണ്ടുക്ഷേത്രങ്ങളിൽ കാണിക്കവഞ്ചി തകർത്ത് മോഷണം നടത്തിയിരുന്നു. വൈക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.