ഹാജിമാർക്ക് നെടുമ്പാശ്ശേരിയിൽ ഊഷ്മള വരവേൽപ്

ഫോട്ടോ: EKG 20190829_122249 photo in ftp caption```````മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷദ്വീപ് ഹാജിമാരുടെ സംഭാവന അൻവർ സാദത്ത ് എം.എൽ.എക്ക് കൈമാറുന്നു നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി നെടുമ്പാശ്ശേരിയിൽനിന്ന് പുറപ്പെട്ട ഹാജിമാർ തിരിച്ചെത്തിത്തുടങ്ങി. 680 പേർ എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളിലായി വ്യാഴാഴ്ച എത്തി. നെടുമ്പാശ്ശേരിയിൽനിന്ന് പുറപ്പെട്ട 2749 പേരിൽ ബാക്കിയുള്ളവർ അടുത്ത ദിവസങ്ങളിൽ എത്തും. ആദ്യവിമാനത്തിലെ 326 പേർ ലക്ഷദ്വീപിൽനിന്നുള്ളവരും 14 പേർ കേരളത്തിൽനിന്നുള്ളവരുമായിരുന്നു. ലക്ഷദ്വീപിൽനിന്ന് ആകെ 331 പേരാണ് യാത്രയായത്. ബാക്കി ആറുപേർ വെള്ളിയാഴ്ച എത്തും. ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി നേതൃത്വത്തിൽ ദ്വീപിലെ ഹാജിമാർക്ക് എറണാകുളത്ത് താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച ഇവർ കപ്പലിൽ നാട്ടിലേക്ക് പുറപ്പെടും. ആദ്യ വിമാനത്തിലെത്തിയ ഹാജിമാരെ അൻവർ സാദത്ത് എം.എൽ.എ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ. അബ്ദുൽ മുത്തലിബ്, കേരള ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹമീദ് മദനി, മുൻ ചെയർമാൻ ഹംസക്കോയ ഫൈസി, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ കടയ്ക്കൽ അബ്ദുൽഅസീസ് മൗലവി, മുസമ്മിൽ ഹാജി, അനസ് ഹാജി, ഹജ്ജ് സെൽ ഓഫിസർ ഡിവൈ.എസ്.പി എസ്. നജീബ്, സിയാൽ എക്സി. ഡയറക്ടർ എ.എം. ഷബീർ, ജനറൽ മാനേജർ ദിനേശ്കുമാർ, ഹജ്ജ് ക്യാമ്പ് സ്പെഷൽ ഓഫിസർ എൻ.പി. ഷാജഹാൻ, അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ് മാൻ, ലക്ഷദ്വീപ് എക്സി. ഓഫിസർ പി. കോയ, ഹൈദ്രോസ് ഹാജി, സി.എം. അഷ്കർ, എം.എം. നസീർ, ജസിൽ തോട്ടത്തിക്കുളം, വാഴക്കുളം മഹല്ല് ഫെഡറേഷൻ പ്രസിഡൻറ് എം.കെ. ഹംസ ഹാജി തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഹാജിമാർ ശേഖരിച്ച തുക അൻവർ സാദത്ത് എം.എൽ.എക്ക് കൈമാറി.
Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.