??????? ??????? ???????? ????? ?????? ?????? ?????? ??????????

പൈപ്പ്​ പൊട്ടി റോഡ്​ തകർന്നു

ച​ങ്ങ​നാ​ശ്ശേ​രി: വാ​ഴൂ​ർ റോ​ഡി​ൽ മാ​മ്മൂ​ട് വ​ള​വി​ൽ വ​ൻ ശ​ബ്​​ദ​ത്തോ​ടെ പൈ​പ്പ് പൊ​ട്ടി റോ​ഡ് ത​ക​ർ​ന്നു. സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ 1.30നാ​ണ്​ സം​ഭ​വം. വെ​ള്ളം ശ​ക്തി​യാ​യി പു​റ​ത്തേ​ക്ക്​ ഒ​ഴു​കി​​യ​തി​നെ​ത്തു​ട​ർ​ന്ന്​ റോ​ഡ് തോ​ടാ​യി. വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​തി​ന​നു​സ​രി​ച്ച് ത​ക​ർ​ന്ന​ഭാ​ഗം താ​ഴു​ന്നു​ണ്ട്. വാ​ഴൂ​ർ റോ​ഡി​ൽ മാ​മ്മൂ​ട് വ​ള​വി​ൽ അ​പ​ക​ടം പ​തി​വാ​യ ഭാ​ഗ​മാ​ണി​ത്. വേ​ന​ൽ ക​ടു​ത്ത്​ ശു​ദ്ധ​ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു ലി​റ്റ​ർ വെ​ള്ളം പാ​ഴാ​വു​ന്ന​ത്​. റോ​ഡി​ന് വീ​തി കൂ​ട്ടി​യ​തോ​ടെ പൈ​പ്പ് ലൈ​ൻ റോ​ഡി​ന്​ ന​ടു​വി​ലൂ​ടെ​യാ​ണ്​ ക​ട​ന്നു​പോ​വു​ന്ന​ത്. മ​ല്ല​പ്പ​ള്ളി പ​മ്പ് ഹൗ​സി​ൽ​നി​ന്നു​ള്ള ക​ണ​ക്​​ഷ​നാ​ണി​ത്. പൈ​പ്പ് ലൈ​ൻ ത​ക​രാ​ർ പ​രി​ഹ​രി​ച്ച്​ റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.
Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.