കെ.എസ്.ഇ.ബിക്ക്​ മുന്നിൽ ധർണ നടത്തി

കങ്ങഴ: അമിത വൈദ്യുതി ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ വീട്ടമ്മമാരുടെ നേതൃത്വത്തിൽ ഇടയിരിക്കപ്പുഴ കെ.എസ്.ഇ.ബി ഓഫിസിന് മുന്നിൽ ധർണ നടത്തി. ഡി.സി.സി സെക്രട്ടറി സുഷമ ശിവദാസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഷെറിൻ സലീം അധ്യക്ഷതവഹിച്ചു. ഭാരവാഹികളായ സിജോ ജേക്കബ്, റഹീം മണിയകുളം, ശ്രീകല ഹരി, സന്തോഷ് മാവേലി, പ്രസന്ന ലളിതാക്ഷൻ, വീണ രതീഷ് തുടങ്ങിയവർ സംസാരിച്ചു. എസ്.ആർ.വി സ്‌കൂളിന് 'സോപാനം' മൂന്ന് ടെലിവിഷനുകൾ സമ്മാനിച്ചു പൊൻകുന്നം: വാദ്യകലാപ്രതിഭ ബേബി എം.മാരാരുടെ സ്മരണക്കായി ചിറക്കടവിൽ രൂപവത്കരിച്ച സോപാനം സാംസ്‌കാരിക കേന്ദ്രം എസ്.ആർ.വി.എൻ.എസ്.എസ് സ്‌കൂളിന് മൂന്ന് ടെലിവിഷനുകൾ സമ്മാനിച്ചു. വിദ്യാർഥികൾക്ക് പഠനസൗകര്യമൊരുക്കുന്നതിനായാണിവ. ഭാരവാഹികളായ എം.ജി. സതീശ് ചന്ദ്രൻ, മനോജ് പൊൻകുന്നം, ആനന്ദ് എന്നിവർ ചേർന്ന് പ്രഥമാധ്യാപകൻ കെ. ലാലിനെ ടെലിവിഷൻ ഏൽപിച്ചു. KTL127 SRV SCHOOL സോപാനം സാംസ്‌കാരികകേന്ദ്രം പ്രസിഡൻറ് എം.ജി. സതീശ് ചന്ദ്രൻ ചിറക്കടവ് എസ്.ആർ.വി ഹൈസ്‌കൂൾ പ്രഥമാധ്യാപകൻ കെ. ലാലിന് ടെലിവിഷൻ കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.