പ്രതിഷേധ സംഗമം

തൃക്കൊടിത്താനം: സംസ്ഥാന സർക്കാറിൻെറ പ്രവാസി ദ്രോഹ നിലപാടുകൾക്കെതിരെ മുസ്‌ലിംലീഗ് തൃക്കൊടിത്താനം പഞ്ചായത്ത്‌ ഓഫിസിന് മുന്നിൽ സംഘടിപ്പിച്ചു. പ്രസിഡൻറ് കെ.എം. ഷംസുദ്ദീൻെറ അധ്യക്ഷതയിൽ നടന്ന സംഗമം മുസ്‌ലിംലീഗ് ജില്ല ട്രഷറർ ഹസൻലാൽ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ബിലാൽ റഷീദ് മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് മണ്ഡലം ജനറൽ സെക്രട്ടറി റഷീദ് ആരമല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിബി ചാമക്കാല, ജയിംസ് പതാരംചിറ, മുഹമ്മദ്‌ റമീസ് എന്നിവർ സംസാരിച്ചു. കുറിച്ചി: സംസ്ഥാന സർക്കാറിൻെറ പ്രവാസി ദ്രോഹ നിലപാടുകൾക്കെതിരെ മുസ്‌ലിംലീഗ് കുറിച്ചി പഞ്ചായത്ത്‌ ഓഫിസിന് മുന്നിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. മുസ്‌ലിംലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി റഷീദ് ആരമല ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് വിഷ്ണു ഭദ്രൻ അധ്യക്ഷതവഹിച്ചു. മുസ്‌ലിംലീഗ് മണ്ഡലം കമ്മിറ്റി അംഗം കെ.എം. ഷംസുദ്ദീൻ, എം.എസ്.എഫ് ജില്ല വൈസ് പ്രസിഡൻറ് അജ്മൽ മുഹമ്മദ്‌, സംസ്ഥാന കൗൺസിൽ അംഗം സൽമാൻ റഷീദ് എന്നിവർ സംസാരിച്ചു. KTL112 muslim leage ചിത്രം - KTL113 ൈവദ്യുതി മുടങ്ങും കോട്ടയം: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻെറ പരിധിയിൽ വരുന്ന മേപ്രാൾ, ഇമ്മാനുവൽ, കൂരാച്ചാൽ, കൃഷിഭവൻ, സൻെറ് ജോൺസ്, തങ്ങാട്, പായിക്കണ്ടം, പടവിനാകം, കൈപ്പുഴയ്ക്കൽ, കൊന്തമ്പക്കിച്ചിറ എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.