നഗരസഭ ചെയർമാൻ വി.എം. സിറാജ് രാജിവെച്ചു

ഈരാറ്റുപേട്ട: വിവാദങ്ങൾക്കൊടുവിൽ ഈരാറ്റുപേട്ട . ചൊവ്വാഴ്ച ഉച്ചക്ക് നഗരസഭ സെക്രട്ടറി ഇന്‍ചാര്‍ജ് സജി വിക്രമിന് അദേഹം രാജിക്കത്ത് കൈമാറി. ഇതോടെ യു.ഡി.എഫിനുള്ളിലെ തർക്കങ്ങൾക്ക് താൽക്കാലിക പരിഹാരമായി. ജൂണ്‍ 10ന് അവിശ്വാസപ്രമേയം പരിഗണിക്കാനിരിക്കെയാണ് സിറാജിൻെറ രാജി. മൂന്ന് കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ എൽ.ഡി.എഫാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നത്. സിറാജിൻെറ രാജി വൈകിയതിനെച്ചൊല്ലി കോൺഗ്രസിലും ലീഗിലും ഭിന്നത രൂപപ്പെട്ടിരുന്നു. ഇരു പാർട്ടികളിലും ഒരുവിഭാഗം രാജി ആവശ്യമുയർത്തിയപ്പോൾ മറ്റൊരുവിഭാഗം രാജി വേണ്ടെന്ന നിലപാടിലായിരുന്നു. ലീഗിലെ ഭിന്നത കടുത്തതോടെയാണ് സിറാജ് രാജിക്ക് തയാറായത്. ലീഗും കോൺഗ്രസുമായിട്ടുള്ള ധാരണപ്രകാരം അടുത്ത ആറുമാസത്തേക്ക് കോൺഗ്രസിലെ നിസാർ ഖുർബാനിക്കാണ് അവസരം. അവിശ്വാസം നൽകിയ സാഹചര്യത്തിൽ ഭരണം പിടിക്കാൻ എൽ.ഡി.എഫും ശ്രമം നടത്തുന്നുണ്ട്. ചെയര്‍മാന്‍ രാജിെവച്ചതോടെ വൈസ് ചെയര്‍പേഴ്‌സൻ ബല്‍ക്കീസ് നവാസിനാണ് ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.