വിരമിച്ചു

വിരമിച്ച കോട്ടയം കലക്ടറേറ്റിലെ ഹുസൂർ ശിരസ്തദാർ ബി. അശോക് KTL106 B. Ashok ചിത്രം -ബി. അശോക് ബല്‍ക്കീസ് നവാസ് സി.പി.എമ്മിലേക്ക് ഈരാറ്റുപേട്ട: നഗരസഭ ചെയർമാൻെറ രാജിക്കുപിന്നാലെ ൈവസ് ചെയർപേഴ്സൻ ബല്‍ക്കീസ് നവാസ് ഇടതുപക്ഷത്തേക്ക്. ജനപക്ഷം സ്ഥാനാർഥിയായി വിജയിച്ച ബല്‍ക്കീസ് പിന്നീട് പി.സി. ജോർജുമായി തെറ്റിപ്പിരിയുകയായിരുന്നു. അധികം കഴിയുംമുമ്പ് ഇവർ യു.ഡി.എഫിനൊപ്പം ചേർന്നു. ഇവരുടെ പിന്തുണയോടെ ചെയർമാനായിരുന്ന ടി.എം. റഷീദിനെയും വൈസ് ചെയര്‍പേഴ്‌സനായിരുന്ന കുഞ്ഞുമോള്‍ സിയാദിനെയും യു.ഡി.എഫ് അവിശ്വാസത്തിലൂടെ പുറത്താക്കി. തുടർന്നുവന്ന യു.ഡി.എഫ് ഭരണത്തിൽ ബൽക്കീസ് വൈസ് ചെയര്‍പേഴ്‌സനായി. എന്നാൽ, മുസ്ലിംലീഗുമായി ഇവർ കടുത്ത ഭിന്നതയിലായിരുന്നു. വി.എം. സിറാജിനെ ചെയര്‍മാനായി തെരഞ്ഞെടുത്തപ്പോള്‍ ഇവര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്നു. സിറാജ് ചെയര്‍മാനായതിന് പിന്നാലെ ബല്‍ക്കീസിനെതിരെ ലീഗ് അവിശ്വാസം കൊണ്ടുവന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. അവിശ്വാസത്തോടെ ലീഗിനോട് പൂര്‍ണമായും ഇടഞ്ഞ ബല്‍ക്കീസ്, ഇപ്പോൾ ഇടതുപക്ഷത്തേക്ക് നീങ്ങുകയാണ്. ഇവർക്ക് സി.പി.എം ചൊവ്വാഴ്ച സ്വീകരണമൊരുക്കി. അടുത്തദിവസം ഔദ്യോഗികമായി സി.പി.എം അംഗത്വം സീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.