പ്രാഥമിക സഹകരണമേഖലയെ തകർക്കരുതെന്ന് കേരള കോഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി

പത്തനംതിട്ട: ആവശ്യപ്പെട്ടു. കോവിഡ് 19 മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ചത് കേരളത്തിലെ സഹകരണ മേഖലയെയാണ്. ഏതുപ്രതിസന്ധി സംസ്ഥാനത്ത് ഉണ്ടായാലും സർക്കാർ കറവപ്പശു ആക്കുന്നത് സഹകരണ പ്രസ്ഥാനത്തെയാണ്. കാലാകാലങ്ങളിൽ സർക്കാർ പ്രഖ്യാപിക്കുന്ന വൺടൈം സെറ്റിൽമൻെറും മെറട്ടോറിയവും സ്ഥാപനങ്ങളെ നഷ്ടങ്ങളിലേക്ക് നയിക്കുകയും വായ്പ തിരിച്ചടവിൽ ഗണ്യമായ കുറവുമാണ് ഉണ്ടാകുന്നത്. വളരെ അടിയന്തരമായി നിക്ഷേപപ്പലിശയിൽ വർധന വരുത്തിയും വായ്പനടപടികൾ ത്വരിതപ്പെടുത്തിയും ഈ മേഖലയെ സംരക്ഷിച്ചിെല്ലങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകാൻ കേരള കോഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻറ് ജോഷ്വ മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി, ട്രഷറർ പി.കെ. വിനയകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.