ഡൽഹിയിൽ നിന്നെത്തിയയാൾക്ക് ടാക്സി ലഭ്യമായില്ല; മണിക്കൂറോളം വഴിയിൽ കുടുങ്ങി

എരുമേലി: ഡൽഹിയിൽ നിന്നെത്തിയയാൾക്ക് വീട്ടിലെത്താൻ ടാക്സി ലഭിക്കാത്തതിനെ തുടർന്ന് വഴിയിലകപ്പെട്ടത് മണിക്കൂറോളം. ചൊവ്വാഴ്ച വൈകീട്ട് ഏേഴാടെ എരുമേലി ടൗണിലെത്തിയ പാണപിലാവ് സ്വദേശിയാണ് വഴിയിലകപ്പെട്ടത്. ഡൽഹിയിൽനിന്ന് ട്രെയിനിൽ കോട്ടയത്തെത്തിയ ഇയാൾ സഹയാത്രികനൊപ്പം എരുമേലിയിൽ എത്തുകയായിരുന്നു. പിന്നീട് ഇവിടെ നിന്ന് പാണപിലാവിനു പോകാൻ ടാക്സികളെ സമീപിച്ചെങ്കിലും ഡൽഹിയിൽനിന്നെത്തിയതെന്ന് അറിഞ്ഞതോടെ ആരും തയാറായില്ല. തുടർന്ന് നാട്ടുകാർ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചെങ്കിലും രാത്രി ഒമ്പതോടെയാണ് ആംബുലൻസ് സൗകര്യം ലഭ്യമായത്. കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ ആംബുലൻസിൽ ഇയാളെ വീട്ടിലെത്തിക്കുകയായിരുന്നു. പാസ് കരസ്ഥമാക്കാതെ ഇയാൾ നാട്ടിലെത്തിയതാണ് ടാക്സി തൊഴിലാളികൾ പിൻവലിയാൻ കാരണമെന്ന് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.