ചെങ്ങറ സമരഭൂമിയിൽ 'ഫസ്​റ്റ്​ബെൽ' അടിച്ചില്ല

കോന്നി: ഓൺലൈൻ സ്കൂൾ പ്രവേശനത്തിൻെറ ഫസ്റ്റ്ബെൽ കേരളമൊട്ടാകെ മൂഴങ്ങിയപ്പോൾ ചെങ്ങറ സമരഭൂമിയിലേ വിദ്യാർഥികൾ പരിധിക്ക് പുറത്തായി. സമരഭൂമിയിൽ ഓൺലൈൻ സംവിധാനത്തിലൂടെ കുട്ടികൾക്ക് പഠനം നടത്താൻ ഒരുവിധ സംവിധാനവും ഇല്ലാത്തതിനെ തുടർന്നാണ് ഇരുനൂറിലധികം വിദ്യാർഥികൾക്ക് ആദ്യദിനത്തിൽ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നഷ്ടപ്പെട്ടത്. ഇവിടെ വിക്ടേഴ്സ് ചാനൽകണ്ട് പഠനം മുന്നോട്ടുകൊണ്ടുപോകാൻ ഒരുവിധ സംവിധാനങ്ങളും ഇല്ല. സർക്കാർ നിർദേശിക്കുന്ന സംവിധാനം മക്കൾക്ക് ഒരുക്കി നൽകാനുള്ള സാമ്പത്തികശേഷി രക്ഷിതാക്കൾക്കുമില്ല. ഒരോ വീടുകളിലും പ്രകാശം പരക്കുന്നത് ഒന്നുകിൽ മണ്ണെണ്ണ വിളക്കിലൂടെയോ അല്ലെങ്കിൽ ഒറ്റ ബൾബ് കത്തിക്കാൻ കഴിയുന്ന സോളാർ സിസ്റ്റത്തിലൂടെയുമാണ്. രക്ഷിതാക്കൾ എല്ലാം കൂലി വേലക്കാരായതിനാൽ മക്കൾക്ക് കമ്പ്യൂട്ടറോ, ലാപ് ടോപ്പോ, മുന്തിയ മൊബൈൽ ഫോണുകളോ വാങ്ങി നൽകാൻ കഴിയാതെവന്നതോടെയാണ് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലായത്. നൂറുകണക്കിന് വിദ്യാർഥികളാണ് തേക്കുതോട്, എലിമുള്ളുംപ്ലാക്കൽ, കോന്നി, കൊന്നപ്പാറ. കൂടൽ. കലഞ്ഞൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ വിദ്യാലയങ്ങളിൽ പഠനം പൂർത്തിയാക്കിയിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.