കോവിഡ്​ ബാധിച്ച എയിംസ്​ ഡോക്​ടർ ജിതേന്ദ്രനാഥ്​ പാണ്ഡെ മരിച്ചു

ന്യൂഡൽഹി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്-ഡൽഹി) പ്രമുഖ ഡോക്ടർ ജിതേന്ദ്രനാഥ് പാണ്ഡെ (79) മരിച്ചു. കഴിഞ്ഞയാഴ്ചയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥീരികരിച്ചത്. ശനിയാഴ്ച വീട്ടിലായിരുന്നു അന്ത്യം. പൾമനോളജിസ്റ്റും മെഡിസിൻ വിഭാഗം മുൻ തലവനുമാണ്. ഭാര്യക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും ഇവർ വീട്ടിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഭാര്യയെ ശനിയാഴ്ച എയിംസിലേക്ക് മാറ്റി. ഡോ. പാണ്ഡെ കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. ഉറക്കത്തിലാണ് മരണം. കഴിഞ്ഞ ദിവസം എയിംസിലെ മെസ്സിൽ ജോലി ചെയ്തിരുന്ന ഒരാൾ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. PHOTO: Dr J.N Pande covid death
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.