കുടപ്പനക്കുളത്ത് പുലിയിറങ്ങി

ചിറ്റാർ: കുടപ്പനക്കുളം ജനവാസമേഖലയില്‍ പുലിയിറങ്ങി കോഴിയെ കൊന്നു. കുടപ്പനക്കുളം അരുണാലയത്തിൽ ഓമന രാജൻെറ കോഴിയെയാണ് കൊന്നത്. ഞായറാഴ്ച പുലര്‍ച്ച അഞ്ചിനാണ് സംഭവം. കൂട്ടിൽ ഉണ്ടായിരുന്ന 10 കോഴികളിൽ ഒമ്പതെണ്ണത്തെയും ആക്രമിച്ചു. ഒരെണ്ണത്തിനെയാണ് പുലി കൊണ്ടുപോയത്. ശബ്ദം കേട്ട് ഓമനയുടെ സഹോദരി ശാന്തകുമാരി മുറ്റത്ത് എത്തുമ്പോഴേക്കും പുലി കോഴിക്കൂട് തള്ളിമറിച്ചിട്ട് കോഴിയെ പിടിച്ചുകൊണ്ടുപോകുന്നതാണ് കണ്ടത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ മുറ്റത്ത് പുലിയുടെ കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്. കോഴിയെ കൊന്നതിനുശേഷം പുലി സമീപത്തെ വനത്തിലേക്കാണ് ഓടിമറഞ്ഞതെന്ന് വീട്ടുകാർ പറഞ്ഞു. വ്യാഴാഴ്ച തണ്ണിത്തോട് മേടപ്പാറയിൽ ടാപ്പിങ് തൊഴിലാളി വിനീഷ് മാത്യു കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പിന്നീട് വ്യാഴാഴ്ച രാത്രി 11.30ന് മേടപ്പാറയിൽ ഈട്ടിമൂട്ടിൽ ജീവൻരാജിൻെറ വീട്ടുമുറ്റത്ത് കടുവ കിടക്കുന്നതു കണ്ടു. വെള്ളിയാഴ്ച രാത്രി തണ്ണിത്തോട് മൂഴി ഫോറസ്റ്റ് സ്റ്റേഷനു പിൻഭാഗത്തുള്ള ഇലവുങ്കൽ പട്ടികജാതി കോളനിയിലും പുലി എത്തിയിരുന്നു. ഈ സമയം അതുവഴി എത്തിയ തണ്ണിത്തോട് സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം മൂഴിക്കൽ സോമൻ പൂച്ചയെ പുലി കടിച്ചുകൊണ്ടുപോകുന്നത് കണ്ടു. വിവരം സമീപത്തെ ഫോറസ്റ്റ് സ്റ്റേഷനിലും പൊലീസ് സ്റ്റേഷനിലും അറിയിച്ചതിനെ തുടർന്ന് വനപാലകരും പൊലീസും രാത്രി തന്നെ പ്രദേശത്തു തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല . ശനിയാഴ്ച രാത്രി 10.30ന് അഞ്ചുകുഴി ഭാഗത്ത് വീണ്ടും കടുവയെ കണ്ടു സംഭവം അറിഞ്ഞ് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ, വനം വകുപ്പ് ചീഫ് മെഡിക്കൽ ഓഫിസർ ഡോ. അരുൺ സക്കറിയ, വനപാലകർ എന്നിവർ സ്ഥലം സന്ദർശിച്ചു .പുലിയെ പിടികൂടുന്നതിനുള്ള കൂട് കുടപ്പനയിൽ സ്ഥാപിക്കുമെന്ന് എം.എൽ.എ പറഞ്ഞു. പടം : (1) ptl__kozhikkoodu puli marichitta nilayil ptl__kozhikkoodu puli marichitta nilayil_2 കുടപ്പനക്കുളം അരുണാലയത്തിൽ ഓമന രാജൻെറ വീടിനോട് ചേര്‍ന്നുള്ള കോഴിക്കൂട് പുലി മറിച്ചിട്ട നിലയിൽ ptl___footprint leopard വീട്ടുമുറ്റത്ത് പുലിയുടെ കാൽപാടുകൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.