മന്നം ട്രോഫി കലാമേള: കറുകച്ചാൽ, മഞ്ചേരി, കിടങ്ങൂർ, പന്തളം സ്‌കൂളുകള്‍ക്ക് കിരീടം

ചങ്ങനാശ്ശേരി: മന്നം ട്രോഫി കലാമേളയില്‍ ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 129 പോയൻറ് നേടി കറുകച്ചാൽ എൻ.എസ്.എസ് എച്ച്. എസ്.എസ് കിരീടം ചൂടി. 128 പോയൻറ് നേടി പെരുന്ന എൻ.എസ്.എസ് ഹയർ സെക്കൻഡറി രണ്ടാം സ്ഥാനത്തെത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 156 പോയൻറ് നേടി മഞ്ചേരി എൻ.എസ്.എസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ ഒന്നാമതെത്തി. 148 പോയൻറ് നേടി പന്തളം എൻ.എസ്.എസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ രണ്ടാംസ്ഥാനം നേടി. ഹൈസ്കൂൾ എയ്ഡഡ് വിഭാഗത്തിൽ 108 പോയേൻറാടെ കിടങ്ങൂർ എൻ.എസ്.എസ് എച്ച്.എസ് ഒന്നാം സ്ഥാനം നേടി. 102 പോയേൻറാടെ എൻ.എസ്.എസ് പെരുന്ന ബി.എസ്.എസ് രണ്ടാംസ്ഥാനം നേടി. എൽ.പി വിഭാഗത്തില്‍ പന്തളം ഇംഗ്ലീഷ് മീഡിയം യു.പി സ്‌കൂള്‍ 75 പോയൻറ് നേടി ഒന്നാംസ്ഥാനത്തും 62 പോയൻറ് നേടി തൃപ്പൂണിത്തുറ ഇംഗ്ലീഷ് മീഡിയം സ്‌കൂളും കൽപ്പറ്റ ഇ.എം.യു.പി സ്കൂളും രണ്ടാം സ്ഥാനത്തും എത്തി. ഹയർ സെക്കൻഡറി വിഭാഗത്തിൽ 46 പോയേൻറാടെ വാരപ്പെട്ടി ഹയർ സെക്കൻഡറി സ്കൂളിലെ പി.വി. അരുന്ധതി കലാതിലകമായും 34 പോയേൻറാടെ പെരുന്താനി പബ്ലിക് സ്കൂൾ ഹയർ സെക്കൻഡറിയിലെ സിദ്ധാർഥ് പി. പിള്ള കലാപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. ഹൈസ്കൂൾ വിഭാഗത്തിൽ ഈര ഹൈസ്കൂളിലെ ടി.എം. മഹേശ്വർ 56 പോയേൻറാടെ കലാപ്രതിഭയായും മഞ്ചേരി ഇ.എം.എച്ച്.എസിലെ പി. അനാമിക 53 പോയേൻറാടെ കലാതിലകമായും തെരഞ്ഞെടുക്കപ്പെട്ടു. എൽ.പി വിഭാഗത്തിൽ കോട്ടയം എൻ.എസ്.എസ് എൽ.പി സ്കൂളിലെ ഗായത്രിയും കൽപ്പറ്റ എൻ.എസ്.എസ് എച്ച്.എസിലെ ശ്രേയദാസും 22 പോയേൻറാടെ കലാതിലകമായി. പന്തളം എൻ.എസ്.എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എച്ച്. ദേവനന്ദൻ എൽ.പി വിഭാഗം കലാപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.