'കീംസ് സെയ്‌സ് 2019' പ്രദര്‍ശനത്തിനു തുടക്കം

ഏറ്റുമാനൂര്‍: മാന്നാനം കെ.ഇ സ്‌കൂളിൽ ശാസ്ത്ര, കലാ, സാംസ്‌കാരിക പ്രദര്‍ശനം 'കീംസ് സെയ്‌സ് 2019' തുടക്കമായി. കെ.ഇ സ്‌ക ൂൾ മുന്‍ പ്രിന്‍സിപ്പലും പുന്നപ്ര കാര്‍മല്‍ പോളിടെക്‌നിക് ഡയറക്ടറുമായ ഫാ. മാത്യു അറേക്കളം ഉദ്ഘാടനം ചെയ്തു. കെ.ഇ സ്‌കൂള്‍ പ്രിന്‍സിപ്പൽ ഫാ. ജയിംസ് മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പൽമാരായ ഫാ. ചാള്‍സ് മുണ്ടകത്തില്‍, ഷാജി ജോര്‍ജ്, പി.ടി.എ പ്രസിഡൻറ് ജോമി മാത്യു, പി.ജെ. കുര്യന്‍, ലക്ഷ്മി എസ്. കുറുപ്പ് എന്നിവര്‍ സംസാരിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് നാലുവരെ പൊതുജനങ്ങള്‍ക്കും സൗജന്യമായി പ്രദർശനം കാണാം. കെ.ഇ സ്‌കൂളിലെ വിദ്യാര്‍ഥികളുടേതും പുറമെ നിന്നുള്ള സ്ഥാപനങ്ങളുടേതും ഉൾെപ്പടെ 40ഓളം സ്റ്റാളുകളുണ്ട്. ലിംക ബുക്ക് ഓഫ് റെേക്കാഡില്‍ സ്ഥാനംപിടിച്ച ശിൽപി വി.പി. തോമസിൻെറ 270ല്‍പരം ശിൽപങ്ങളും കരകൗശല വസ്തുക്കളുമുണ്ട്. സംസാരിക്കുന്ന റോബോട്ടുമായി സന്ദര്‍ശകര്‍ക്ക് ആശയവിനിമയം നടത്താനും വാനനിരീക്ഷണത്തിനും സൗകര്യവുമുണ്ട്. പാഴ്വസ്തുക്കളില്‍നിന്ന് കളിപ്പാട്ട നിർമാണം, ആര്‍ട്ട് ഗാലറി, ഫുഡ് കോര്‍ട്ട്, സ്‌പേസ് ഷോ എന്നിവ പ്രദര്‍ശനത്തിൻെറ പ്രത്യേകതകളാണ്. ചൊവ്വാഴ്ച വൈകീട്ട് നാലിന് സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന പ്രദര്‍ശനം സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.