24 മണിക്കൂർ ഓട്ടൻതുള്ളൽ അവതരിപ്പിച്ച് കുറിച്ചിത്താനം ജയകുമാർ

കുറവിലങ്ങാട്: 24 മണിക്കൂർ ഓട്ടൻതുള്ളൽ വേദിയിൽ അവതരിപ്പിച്ച് കുറിച്ചിത്താനം ജയകുമാർ റെക്കോഡിലേക്ക്. ആറുമാസം മുമ്പ് 12 മണിക്കൂർ തുള്ളൽ അവതരിപ്പിച്ച് ഇന്ത്യ ബുക്ക്, ലിംക ബുക്ക് തുടങ്ങിയവയിൽ ഇടംനേടിയിരുന്നു. തുടർന്നാണ് 24 മണിക്കൂർ തുള്ളൽ അവതരിപ്പിച്ച് ഗിന്നസ് െറക്കോഡിൻെറ പടവുകൾ ജയകുമാർ ചവിട്ടിയത്. തിരുവനന്തപുരം സായി ഗ്രാമത്തിലെ വേദിയിൽ 12 കഥകളുമായി 24 മണിക്കൂർ നിറഞ്ഞാടി. 14ന് പുലർച്ച 12.30ന്, ആരംഭിച്ച് 15ന് പുലർച്ച 12.35ന് തുള്ളൽ അവസാനിച്ചു. പുലർച്ച ഒന്നിന് നടന്ന അനുമോദനയോഗത്തിൽ സായിഗ്രാമം ഡയറക്ടർ അനന്തകുമാർ, മോൻസ് ജോസഫ് എം.എൽ.എ, ബ്ലോക്ക് പ്രസിഡൻറ് ആൻസമ്മ സാബു എന്നിവരുടെ നേതൃത്വത്തിൽ ജയകുമാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു. പാട്ടുകാരായി അഭിലാഷ് പെരുവ, കലാമണ്ഡലം നിഖിൽ പുന്നശ്ശേരി പ്രഭാകരൻ, കലാമണ്ഡലം കവിത, നിഖിൽ കണ്ണൻ, പിതാവ് കലാമണ്ഡലം ജനാർദനൻ, സഹോദരൻ ശ്രീജ മോഹനകൃഷ്ണൻ, ജോതി, സുരേഷ്വർമ, മധു, കവിത, മൃദംഗത്തിന് കോട്ടയം കൃഷ്ണകുമാർ, പാലാ മഹേഷ്, ഷിനോജ് കാർത്തികേയൻ, കലാമണ്ഡലം യദു കൃഷ്ണൻ, കലാമണ്ഡലം നിഖിൽ ബാലകൃഷ്ണൻ, കലാമണ്ഡലം രാജീവ് സോന, വയലാർ സന്തോഷ് തുടങ്ങിയവർ അരങ്ങ് കൊഴുപ്പിച്ചു. േപ്രാഗ്രാം കോഓഡിനേറ്റർ ഷീജ രാജേഷ്, കൺവീനർ എം.ജി. ഉണ്ണി, ഉണ്ണികൃഷ്ണൻ, രാജീവ് പുള്ളോലി, രാജേഷ് കുര്യനാട്, മണിക്കുട്ടൻ കൊട്ടുകാപ്പിള്ളി, അജി, ഗ്രാമപഞ്ചായത്ത് അംഗം ദീപ ഷാജി, അച്ചു, കെ.ജി.എം.എസ് സംഘടന പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. മോൻസ് ജോസഫ് എം.എൽ.എ ഉളവൂർ ബ്ലോക്ക് പ്രസിഡൻറ് നിർമല ദിവാകരൻ, മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡൻറ്, മെംബർമാർ, കലാമണ്ഡലത്തിലെ അധ്യാപകർ, നൂറുകണക്കിന് ശിഷ്യർ, സാമൂഹിക പ്രവർത്തകർ, നാട്ടുകാർ എന്നിവർ പരിപാടിക്ക് എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.