ഇസ്​ലാമിക പ്രഭാഷണം

ഈരാറ്റുപേട്ട: മാതൃകയാണ് തിരുനബി എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി ഈരാറ്റുപേട്ട ഏരിയ നടത്തി. സമ്മേളനം മുഹമ്മദ് ഉനൈസ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. കൊല്ലം ഇസ്‌ലാമിയ കോളജ് പ്രിൻസിപ്പൽ മൗലവി മുഹമ്മദ് റാഫി വടുതല മുഖ്യപ്രഭാഷണം നടത്തി. പ്രവാചകചര്യകൾ മുറുകെപിടിച്ച് ജീവിച്ചാൽ ഒരു ശക്തിയെയും ഭയക്കാതെ ജീവിക്കാമെന്നും പ്രവാചകന്മാർ അങ്ങനെ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് പി.എ. മുഹമ്മദ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പ്രാദേശിക അമീർ കെ.പി. ബഷീർ സ്വാഗതവും ഏരിയ സെക്രട്ടറി പി.കെ. മുഹമ്മദ് ഷാഫി സമാപന പ്രസംഗവും നടത്തി. ജില്ല കരാട്ടേ മത്സരം നാളെ കോട്ടയം: ജില്ല കരാട്ടേ മത്സരം ഞായറാഴ്ച ചങ്ങനാശ്ശേരി എ.കെ.എം പബ്ലിക് സ്കൂളിൽ നടക്കും. ഇതിൽനിന്ന് ഈമാസം 22, 23, 24 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ടീമിനെ തെരഞ്ഞെടുക്കും. വേൾഡ് കരാേട്ട ഫെഡറേഷൻ ജഡ്ജ് ഡോ. ഷാജി എസ്. കൊട്ടാരം ഏഷ്യൻ കരാേട്ട ഫെഡറേഷൻ ജഡ്ജ് വിനോദ് മാത്യു എന്നിവർ മത്സര മേൽനോട്ടം വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.