എൻ.എൻ. പിള്ള സൗഹൃദ കൂട്ടായ്മ

കോട്ടയം: മലയാള നാടകാചാര്യൻ എൻ.എൻ. പിള്ളയുടെ ഓർമത്തണലിൽ നാടക കുടുംബസംഗമം ഒളശ്ശയിൽ നടന്നു. എൻ.എൻ. പിള്ളയുടെ 24ാമത ് ചരമദിനത്തോടനുബന്ധിച്ച് എൻ.എൻ. പിള്ളയുടെ നാടകജീവിതം ആടിത്തീർത്ത ഡയനീഷ്യയിൽ ആത്മ സംഘടിപ്പിച്ച സൗഹൃദ കൂട്ടായ്മയായിരുന്നു വേദി. വിശ്വകേരള കലാസമിതിയിലെ പൂർവ കലാകാരന്മാരും കലാസാഹിത്യ പ്രവർത്തകരും പങ്കെടുത്തു. എൻ.എൻ. പിള്ളയുടെ സ്മൃതിമണ്ഡപത്തിൽ നടൻ വിജയരാഘവൻ ഭദ്രദീപം തെളിച്ചു. തുടർന്ന് വിശ്വകേരള കലാ സമിതിയിലെ തലമുതിർന്ന കലാകാരന്മാരായ മരട് ജോസഫ്, പി.കെ. മേദിനി, ആർ. ഷാജി, ഡോ. ബാലചന്ദ്രൻ, തോമ്പിൻ രാജശേഖരൻ, ശ്രീദേവി, രഘുനാഥ്, പി.കെ. രവി, ഗോപൻ കരുനാഗപ്പള്ളി, ജോയ് ആേൻറാ, നിലമ്പൂർ മണി, മനോഹരി, ലേഖ, സതി, കല, സുരേന്ദ്രൻ കുറവിലങ്ങാട്, കൊച്ചുസന്തോഷ്, ബാലൻ, കോട്ടയം പദ്മൻ, ആർട്ടിസ്റ്റ് സുജാതൻ, പി.ആർ. ഹരിലാൽ, കോട്ടയം ലൈല, പുതുപ്പള്ളി അമ്മിണി, ഹരിക്കുട്ടൻ എന്നിവർ ദീപംതെളിച്ചു. സംവിധായകൻ ജോഷി മാത്യു, ആത്മ സെക്രട്ടറി ബിനോയ് വേളൂർ, ശിവദാസ്, സോമു മാത്യു, വിനു വി. ശേഖർ ഫെലിക്സ് ദേവസ്യ, തോമസ്കുട്ടി, ജി. ശ്രീകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.