സുപ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കാൻ​ യു.ഡി.എഫി​െൻറ ഏകദിന യോഗം ഇന്ന്​

സുപ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കാൻ യു.ഡി.എഫിൻെറ ഏകദിന യോഗം ഇന്ന് തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ഫലത്തിൻെറ വിശദമായ വിലയിരുത്തൽ ഉൾപ്പെടെ സുപ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കാൻ യു.ഡി.എഫിൻെറ ഏകദിന യോഗം വെള്ളിയാഴ്ച. രാവിലെ പത്തര മുതൽ നെയ്യാർഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യുട്ടിലാണ് യോഗം. ലോക്സഭ തെരഞ്ഞെടുപ്പിലെ മിന്നുംവിജയത്തിൻെറ തിളക്കം നഷ്ടപ്പെടുത്തുന്ന തരത്തിൽ ഉപതെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തിരിച്ചടി യു.ഡി.എഫിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ മുന്നണിയുടെ പ്രവർത്തനം പോരെന്ന അഭിപ്രായം എല്ലാ ഘടകകക്ഷികൾക്കും ഉണ്ട്. മുസ്ലിം ലീഗ് ഉൾപ്പെടെ ഘടകകക്ഷികൾ കഴിഞ്ഞ മുന്നണിയോഗത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. അതിനാൽ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ഇന്നത്തെ യോഗം ചർച്ചെചയ്യും. പാലാ ഉൾപ്പെടെ ആറ് മണ്ഡലങ്ങളിൽ സമീപകാലത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം മുന്നണിക്ക് നേടാനായില്ല. മുന്നണിക്ക് ഏറെ വിജയപ്രതീക്ഷ ഉണ്ടായിരുന്ന സിറ്റിങ് സീറ്റുകളായ പാലാ, വട്ടിയൂർക്കാവ്, കോന്നി എന്നിവിടങ്ങളിലെ തിരിച്ചടിയാണ് ഇന്നത്തെ യോഗം പ്രധാനമായും വിലയിരുത്തുക. ജനതാൽപര്യത്തിന് വിരുദ്ധമായി മുന്നോട്ടുപോയാൽ അവരും അതേവിധം പ്രതികരിക്കുമെന്ന സ്വയംവിമർശനവും കഴിഞ്ഞയോഗത്തിൽ ഉണ്ടായിരുന്നു. ഇൗ നിഗമനങ്ങളിൽ ഉൗന്നിനിന്നുകൊണ്ടുള്ള വിലയിരുത്തലായിരിക്കും ഇന്നത്തെ യോഗത്തിലും ഉണ്ടാകുക. മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കുംവിധം പാർട്ടികളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും യോഗത്തിൽ പ്രധാന ചർച്ചയാകും. കോൺഗ്രസ് നേതാക്കൾ ചില സന്ദർഭങ്ങളിൽ നടത്തുന്ന പരസ്യമായ വിമർശനങ്ങൾ ഉപതെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ബാധിെച്ചന്ന അഭിപ്രായം ഘടകകക്ഷികൾക്കുണ്ട്. മുന്നണിനേതൃത്വം ഇടപെട്ടിട്ടും കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങളും പരസ്യമായി ഏറ്റുമുട്ടുന്നത് മുന്നണിയെ ബാധിക്കുന്നുണ്ട്. പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യത്തിൽ തർക്കം ഒഴിവാക്കി മുന്നോട്ടുപോകണമെന്ന കടുത്ത നിർേദശം ഇരുവിഭാഗങ്ങൾക്കും മുന്നണിനേതൃത്വം നൽകുമെന്നാണ് സൂചന. നിർജീവമായ യു.ഡി.എഫ് കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുന്ന കാര്യത്തിൽ ഇന്നത്തെ യോഗം തീരുമാനമെടുക്കും. വാർഡ്തലംവരെ യു.ഡി.എഫ് സംവിധാനം രൂപവത്കരിക്കുന്നതിൻെറ സാധ്യതയും ചർച്ചയാകും. വാളയാർ, കിഫ്ബി, ഉൗരാളുങ്കൽ തുടങ്ങിയ സമീപകാല വിവാദവിഷയങ്ങൾ ഉയർത്തിക്കാട്ടി സമരപരിപാടികളും യോഗം ആവിഷ്കരിക്കും. ശബരിമലയുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്ന പുതിയവിധിയും യോഗത്തിൽ ചർച്ചയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.