മന്ത്രി മണി ജനങ്ങളെ മറന്ന്​ പ്രവർത്തിക്കുന്നു -ഇടുക്കി മുൻ ബിഷപ്

ചെറുതോണി: മന്ത്രി എം.എം. മണി ജനങ്ങളെ മറന്ന് പ്രവർത്തിക്കുന്നതായി ഇടുക്കി മുൻ ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട ്ടിൽ. കർഷകരുടെ വീട് ഉൾപ്പെടെ നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന തീരുമാനം സർക്കാർ എടുക്കരുതായിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കുമ്പോൾ വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങൾക്കൊപ്പമാണ് മന്ത്രി മണി നിൽക്കേണ്ടത്. രാജാക്കന്മാർ പ്രഖ്യാപിക്കുന്നതുപോലെയാണ് ഇപ്പോൾ കാര്യങ്ങൾ നടക്കുന്നത്. ജനങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പാക്കി കൂട്ടായി ആലോചിച്ചു വേണം ഏതുകാര്യത്തിലും സർക്കാർ അന്തിമ തീരുമാനം എടുക്കാൻ. വന്യമൃഗങ്ങളും സർക്കാറും കർഷകരെ േദ്രാഹിക്കുകയാണ്. ഇടുക്കിയിൽനിന്നുള്ള പ്രഗല്ഭനും കഴിവുമുള്ള മന്ത്രിയുമാണ് മണി. എന്നാൽ, മന്ത്രിസഭയിൽ ഉണ്ടായിട്ടും ഇത്തരം തീരുമാനങ്ങളെടുക്കുമ്പോൾ കാര്യമായി ഇടപെടുന്നില്ലെന്നും മാർ മാത്യു ആനിക്കുഴിക്കാട്ടിൽ കുറ്റപ്പെടുത്തി. ഭൂവിനിയോഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ ഇറക്കിയ ഉത്തരവ് വിവാദമായ പശ്ചാത്തലത്തിൽ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മണിയുമായി ഏറെ അടുപ്പം പുലർത്തുന്ന ബിഷപ് ഇത്തരത്തിൽ തുറന്നടിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.