അഷ്​ടമി ഉത്സവത്തിന് നിറശോഭ പകര്‍ന്ന് താലപ്പൊലികള്‍ തുടങ്ങി

വൈക്കം: വൈക്കത്തഷ്ടമി ഉത്സവത്തിന് ഭക്തിയുടെയും ആചാരത്തിൻെറയും പ്രാർഥനയുടെയും നിറവേകുന്ന സമുദായ സംഘടനകളുടെ നേതൃത്വത്തിലുള്ള താലപ്പൊലികള്‍ തുടങ്ങി. മൂന്നാം ഉത്സവദിവസം എസ്.എന്‍.ഡി.പി യൂനിയന്‍ വനിത സംഘത്തിൻെറ താലപ്പൊലിയാണ് ആദ്യം അരങ്ങേറിയത്. തിങ്കളാഴ്ച വൈകീട്ട് നാലിന് ആശ്രമം സ്‌കൂള്‍ മൈതാനത്തുനിന്ന് പുറപ്പെട്ട താലപ്പൊലിയില്‍ യൂനിയൻെറ കീഴിെല 54 ശാഖായോഗങ്ങളിലെ വനിതകള്‍ പങ്കെടുത്തു. യൂനിയന്‍ പ്രസിഡൻറ് പി.വി. ബിനേഷ്, സെക്രട്ടറി എം.പി. സെന്‍, യോഗം അസി. സെക്രട്ടറി പി.പി. സന്തോഷ്, വനിത യൂനിയന്‍ ഭാരവാഹികളായ ഷീജ സാബു, ബീന അശോകന്‍, രമാ സജീവന്‍, കനകമ്മ പുരുഷന്‍, സുശീല സാനു, അശ്വതി കിഷോര്‍, സുശീല മഹേന്ദ്രന്‍, സുനില എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.