കടുത്തുരുത്തി പോളിക്ലിനിക്: തസ്തിക അനുവദിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

കടുത്തുരുത്തി: മൃഗസംരക്ഷണ വകുപ്പിൻെറ കീഴിൽ കടുത്തുരുത്തി കേന്ദ്രമായി പോളിക്ലിനിക് പ്രവർത്തനം ആരംഭിക്കുന്നതിന് ആവശ്യമായ തസ്തികകൾ അനുവദിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജു നിയമസഭയിൽ അറിയിച്ചു. കേരള വെറ്ററിനറി സർവകലാശാലാ ബില്ലിൻെറ ചർച്ചയിൽ സംസാരിച്ചുകൊണ്ടാണ് മോൻസ് ജോസഫ് എം.എൽ.എ ഇക്കാര്യം നിയമസഭയിൽ ചർച്ചക്ക് കൊണ്ടുവന്നത്. പോളിക്ലിനിക് ഇല്ലാത്ത താലൂക്കുകളിലെല്ലാം പുതുതായി അനുവദിക്കണമെന്നുള്ള നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി രാജു വിശദമാക്കി. രാത്രിയിലും മൃഗങ്ങൾക്ക് ചികിത്സയും ശസ്ത്രക്രിയയും നടത്താൻ കഴിയുന്ന സൗകര്യം സർക്കാർ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ നടത്തി കോട്ടയം: സഹകരണ മേഖലയിലെ ജനാധിപത്യ ധ്വംസനത്തിനും കേരള ബാങ്ക് രൂപവത്കരണത്തിനുമെതിരെ യു.ഡി.എഫ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. മുൻ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡൻറ് കുര്യൻ ജോയി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ല ചെയർമാൻ സണ്ണി തെക്കേടം അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, യു.പി. ചാക്കപ്പൻ, ജാൻസ് കുന്നപ്പള്ളി, സണ്ണി പാമ്പാടി, ജി. ഗോപകുമാർ, ജോണി ജോസഫ്, വി.ജെ. ലാലി, ബാബു കെ.കോര, സുനു ജോർജ്, ആൻറണി ജേക്കബ്, എ.എം. മാത്യു, സാജൻ തൊടുക, ചാൾസ് ആൻറണി, കെ.കെ. രാജു, ജോർജ് ഫിലിപ്, കെ.കെ. സന്തോഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.