സി.എസ്​.ഡി.എസ്​ സംസ്​ഥാന കുടുംബസംഗമം

കോട്ടയം: ചേരമ സാംബവ ഡെവലപ്മൻെറ് സൊസൈറ്റി (സി.എസ്.ഡി.എസ്) മൂന്നാമത് സംസ്ഥാന കുടുംബസംഗമം 23, 24, 25 തീയതികളിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ നടക്കും. സി.എസ്.ഡി.എസ് സംസ്ഥാനതലത്തിൽ രണ്ടുവർഷം കൂടുേമ്പാൾ നടത്തുന്ന വലിയ സമ്മേളനമാണ് സംസ്ഥാന കുടുംബസംഗമം. 23ന് നവോത്ഥാന സ്മൃതിസംഗമ ജാഥകൾ ആരംഭിക്കും. തിരുവനന്തപുരം അയ്യങ്കാളി സ്മൃതിമണ്ഡപത്തിൽനിന്ന് രാവിലെ 10ന് ആരംഭിക്കുന്ന ജാഥ അയ്യങ്കാളിയുടെ ചെറുമകൾ ബിന്ദു ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് ചങ്ങനാശ്ശേരിയിൽ എത്തും. സി.എസ്.ഡി.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് പ്രവീൺ വി. ജയിംസാണ് നയിക്കുന്നത്. കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് ആരംഭിക്കുന്ന സ്മൃതിസംഗമ ജാഥ സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. തങ്കപ്പൻ നയിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഇരവിപേരൂർ ശ്രീകുമാരഗുരു നഗറിൽനിന്ന് 12ന് ദീപശാഖ റാലി ആരംഭിക്കും. പി.ആർ.ഡി.എസ് ജനറൽ സെക്രട്ടറി ചന്ദ്രബാബു കൈനകരി ഉദ്ഘാടനം നിർവഹിക്കും. സി.എസ്.ഡി.എസ് ജന്മനാടായ വാഴൂരിൽനിന്ന് രണ്ടിന് ആരംഭിക്കുന്ന റാലി ഡോ. എൻ. ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡൻറ് ഷാജി ഡേവിഡ് ജാഥ നയിക്കും. സ്മൃതിസംഗമ ജാഥകൾ ചങ്ങനാശ്ശേരി ബൈപാസ് റോഡിൽ സംഗമിച്ച് അവിടെനിന്ന് വാഹനജാഥയായി സി.എസ്.വൈ.എഫ് നേതൃത്വത്തിൽ 101 സന്നദ്ധ ഭടന്മാർ അണിനിരക്കുന്ന ദീപശിഖ റാലിയോടുകൂടി ആലപ്പുഴ കടപ്പുറത്തേക്ക് നീങ്ങും. ആറ് മണിക്ക് ആലപ്പുഴ കടപ്പുറത്ത് സംസ്ഥാന പ്രസിഡൻറ് കെ.കെ. സുരേഷ് പതാക ഉയർത്തും. 24ന് വനിത-യുവജന-ചെസ്സാം സമ്മേളനം ഹോട്ടൽ റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രസിഡൻറ് കെ.കെ. സുരേഷ് ഉദ്ഘാടനം ചെയ്യും. 25ന് വൈകീട്ട് മൂന്നിന് സംഗമറാലി ആലപ്പുഴ മുനിസിപ്പൽ പാർക്കിൽ ആരംഭിക്കും. ജാഥ ആലപ്പുഴ കടപ്പുറത്ത് ആറ് മണിക്ക് സമാപിക്കും. തുടർന്ന് മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് കെ.കെ. സുരേഷ് അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.