യുവാവിനെ കൊന്ന്​ കുഴിച്ചുമൂടിയ നിലയിൽ; ഭാര്യയും റിസോർട്ട്​​ മാനേജറും ഒളിവിൽ

കൊലപ്പെടുത്തിയത് താനെന്ന് മാനേജറുടെ കുറ്റസമ്മത വിഡിയോ ശാന്തൻപാറ (ഇടുക്കി): പുത്തടിയിൽ യുവാവിനെ കൊലപ്പെടു ത്തി ചാക്കിൽക്കെട്ടി കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. ഒരാഴ്ച മുമ്പ് കാണാതായ പുത്തടി മുല്ലുർ റിജോഷിൻെറ (31) മൃതദേഹമാണ് കഴുതക്കുളംമേട്ടിൽ പ്രവർത്തിക്കുന്ന മഷ്‌റൂം ഹട്ട് റിസോർട്ടിൻെറ ഫാം ഹൗസിന് സമീപം മഴവെള്ള സംഭരണിയോട് ചേർന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഇയാളുടെ ഭാര്യയും റിസോർട്ട് മാനേജറും സംഭവശേഷം ഒളിവിലാണ്. റിജോഷിൻെറ ഭാര്യ ലിജി (29), രണ്ട് വയസ്സുള്ള മകൾ ജൊവാന, ലിജിയുടെ സുഹൃത്തായ റിസോർട്ട് മാനേജർ ഇരിങ്ങാലക്കുട കോണാട്ടുകുന്ന് കുഴിക്കണ്ടത്തിൽ വസിം (31) എന്നിവരെയാണ് നാലുദിവസമായി കാണാനില്ലാത്തത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ താനാണ് റിജോഷിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് പിടികൂടിയ തൻെറ സഹോദരനെയും സുഹൃത്തിനെയും വിട്ടയക്കണമെന്നും വസിം വിഡിയോ സന്ദേശത്തിൽകൂടി അറിയിച്ചു. സഹോദരനാണ് വിഡിയോ സന്ദേശം ലഭിച്ചത്. ഇതിൻെറ ആധികാരികത പൊലീസ് പരിശോധിച്ചുവരുകയാണ്. ഇരിങ്ങാലക്കുട സ്വദേശിയുടെ റിസോർട്ടിൻെറ മാനേജറാണ് വസിം. ഇവിടെ ജീവനക്കാരനായിരുന്നു ഒരുവർഷമായി റിജോഷ്. ആറുമാസം മുമ്പ് ലിജിയും ഫാമിൽ ജോലിക്ക് ചേർന്നു. അതിനിടെ വസീമിന് ലിജിയുമായുണ്ടായ അടുപ്പം റിജോഷിനെ കൊലപ്പെടുത്തുന്നതിലെത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ 31 മുതൽ റിജോഷിനെ കാണാനില്ലായിരുന്നു. നവംബർ നാലിന് ബന്ധുക്കൾ ശാന്തൻപാറ പൊലീസിൽ പരാതി നൽകി. ഭർത്താവ് കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽനിന്ന് തന്നെ ഫോണിൽ വിളിച്ചിരുന്നതായാണ് ലിജി മൊഴി നൽകിയത്. എന്നാൽ, പൊലീസ് അന്വേഷണം തുടങ്ങിയതോടെ നാലിന് ഉച്ചകഴിഞ്ഞ് ഇരുവരും കുട്ടിയുമായി സ്ഥലംവിടുകയായിരുന്നു. ഇതിനുശേഷം വസീം നെടുങ്കണ്ടത്തെ ഒരു എ.ടി.എമ്മിൽനിന്ന് പണം പിൻവലിച്ചിട്ടുണ്ട്. തുടർന്ന് കുമളി ആനവിലാസത്തു െവച്ച് ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫ് ആയതായും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ജോയൽ, ജോഫിറ്റ എന്നിവരാണ് റിജോഷ്-ലിജി ദമ്പതികളുടെ മറ്റുമക്കൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.