മൃഗചികിത്സ ഇനി 24X7

കോട്ടയം: മൃഗങ്ങളെകാത്ത് ഇനി 24 മണിക്കൂറും ജില്ല വെറ്ററിനറി കേന്ദ്രം തുറന്നിരിക്കും. കോട്ടയം കോടിമതയിലെ ജില്ല വെറ്ററിനറി കേന്ദ്രത്തിലാണ് ഇടവേളയില്ലാതെ ചികിത്സ ലഭ്യമാക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച കേന്ദ്രത്തിൻെറ പുതിയ മന്ദിരത്തിലാകും ഈ സൗകര്യം. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ ഒ.പി വിഭാഗം പ്രവർത്തിക്കും. രാത്രി എട്ടുമുതൽ രാവിലെ എട്ടുവരെ എമര്‍ജന്‍സി സര്‍വിസും ഒരുക്കിയിട്ടുണ്ട്. 3.40 കോടി ചെലവഴിച്ചാണ് കോടിമയിൽ പുതിയ കെട്ടിടം നിർമിച്ചത്. ഇതിൻെറ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് 3.30ന് മന്ത്രി കെ. രാജു നിർവഹിക്കും. മൂന്നുനിലയിലായി നിര്‍മാണം പൂര്‍ത്തീകരിച്ച മന്ദിരത്തില്‍ ഓപറേഷന്‍ തിയറ്ററുകള്‍, സ്‌കാനിങ് സൗകര്യം, ലബോറട്ടറി സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. രോഗനിര്‍ണയത്തിന് അള്‍ട്രസൗണ്ട് സ്‌കാന്‍ സംവിധാനവുമുണ്ട്. പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിനും കുളമ്പുരോഗം തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും ജില്ലതലത്തില്‍ അനിമല്‍ ഡിസീസ് കൺട്രോള്‍ പ്രോജക്ട് ഓഫിസും പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. ജില്ലയിലെ മൃഗാശുപത്രിയിലെ സേവനങ്ങള്‍ ലഭ്യമല്ലാതായ സ്ഥലങ്ങളില്‍ മൊബൈല്‍ വെറ്ററിനറി ക്ലിനിക്കും ഒരുക്കിയിട്ടുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, നഗരസഭ ചെയര്‍പേഴ്‌സൻ പി.ആര്‍. സോന, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എം.കെ. പ്രസാദ് എന്നിവർ പങ്കെടുക്കും. ഉദ്ഘാടത്തോട് അനുബന്ധിച്ച് 'കുടുംബശ്രീയും മൃഗസംരക്ഷണ സംരംഭങ്ങളും', 'മൃഗസംരക്ഷണ മേഖലയിലെ നൂതന പ്രവണതകള്‍' വിഷയങ്ങളില്‍ സെമിനാറും നടക്കും. വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക ചികിത്സ വിഭാഗമാണ് മറ്റൊരു പ്രത്യേകത. കൂടാതെ കര്‍ഷകര്‍ക്ക് ബോധവത്കരണ ക്ലാസുകള്‍ നടത്തുന്നതിന് ഹൈടെക് സെമിനാര്‍ ഹാളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, മൃഗസംരക്ഷണ ഡയറക്ടര്‍ ഡോ. എം.കെ. പ്രസാദ്, ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ. കെ.എം. ദിലീപ്‌ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.