തോട്ടം-പുരയിടം ഭൂമി പ്രശ്നം: സർക്കാർ ഇടപെടണമെന്ന്​ ജില്ല പഞ്ചായത്ത്​ അംഗം

കാഞ്ഞിരപ്പള്ളി: തോട്ടം-പുരയിടം ഭൂമി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാർ ഇടപെടണമെന്ന് ജില്ല പഞ്ചായത്ത് അംഗം കെ. രാജേഷ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളും സമരങ്ങളും നടത്താനാണ് എം.എൽ.എമാരായ പി.സി. ജോർജും എൻ. ജയരാജും ശ്രമിക്കുന്നത്. ഇതിനുപകരം വിഷയം ശരിയായി പഠിച്ച് ഭൂമിപ്രശ്നം നിയമസഭയിൽ അവതരിപ്പിച്ച് നിയമഭേദഗതിക്ക് അവസരമൊരുക്കണം. ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരണവുമായി വരുന്ന കേരള കോൺഗ്രസ് നേതാക്കൾ അക്ഷരാർഥത്തിൽ ജനങ്ങളെ പറ്റിക്കുകയാണ് ചെയ്യുന്നത്. രണ്ടുതവണ റവന്യൂ- നിയമ മന്ത്രിയായിരുന്ന കെ.എം. മാണിയും അദ്ദേഹത്തിൻെറ പാർട്ടിയും എന്താണ് ചെയ്തതെന്ന് ജനങ്ങളോട് വിശദീകരിക്കാൻ തയാറാകണം. ഭൂപ്രശ്നം പരിഹരിക്കാൻ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ ദുരിതം അനുഭവിക്കുന്ന എല്ലാവിഭാഗം ജനങ്ങെളയും സംഘടിപ്പിച്ച് പൊതുവേദി രൂപവത്കരിച്ച് പ്രശ്നപരിഹാരത്തിന് ശ്രമം തുടങ്ങിയതായി കെ. രാജേഷ് പറഞ്ഞു. അഡ്വ. സാജൻ വർഗീസും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. കാഷ്വാലിറ്റി ഉദ്ഘാടനം കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കാഷ്വാലിറ്റിയുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11ന് ഡോ. എൻ. ജയരാജ് എം.എൽ.എ നിര്‍വഹിക്കും. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ബാലഗോപാലന്‍നായർ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.