പി.പി റോഡിൽ വീണ്ടും അപകടം

പൊൻകുന്നം: പാലാ-പൊൻകുന്നം റോഡിൽ വീണ്ടും അപകടം. ചൊവ്വാഴ്ച ബൈക്ക് അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. സ്ഥിരം അപകടസ് ഥലമായ അട്ടിക്കൽ ആർ.ടി ഓഫിസിന് സമീപമായിരുന്നു അപകടം. ഇടറോഡിൽനിന്ന് അമിതവേഗത്തിൽ കയറി വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ശ്രമിച്ചപ്പോൾ പി.പി റോഡിലൂടെ വന്ന ബൈക്ക് യാത്രക്കാരന് നിയന്ത്രണംതെറ്റി വീഴുകയായിരുന്നു. must പൗരാവകാശ സംരക്ഷണ റാലിയും മാനവമൈത്രി സമ്മേളനവും എട്ടിന് എരുമേലിയിൽ കാഞ്ഞിരപ്പള്ളി: കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ കാഞ്ഞിരപ്പള്ളി താലൂക്ക് പൗരാവകാശ സംരക്ഷണ റാലിയും മാനവമൈത്രി സമ്മേളനവും വെള്ളിയാഴ്ച എരുമേലിയിൽ നടക്കുമെന്ന് താലൂക്ക് പ്രസിഡൻറ് അഡ്വ. പി.എച്ച്. ഷാജഹാൻ, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജില്ല പ്രസിഡൻറ് ഇ.എ. അബ്ദുൽ നാസർ മൗലവി അൽ കൗസരി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് 3.30ന് റാലി ആരംഭിക്കും. വൈകീട്ട് അഞ്ചിന് എരുമേലി വടുതല വി.എം. മൂസ ഉസ്താദ് നഗറില്‍ (ജമാഅത്ത് സ്റ്റേഡിയം) നടക്കുന്ന പൊതുസമ്മേളനം ആേൻറാ ആൻറണി എം.പി ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡൻറ് പി.എച്ച്. ഷാജഹാൻ അധ്യക്ഷത വഹിക്കും. ദക്ഷിണകേരള ജംയ്യതുല്‍ ഉലമ ജില്ല പ്രസിഡൻറ് ഇ.എ. അബ്ദുല്‍ നാസര്‍ മൗലവി മാനവമൈത്രി സന്ദേശം നൽകും. ശബരിമല മുന്‍ മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരിപ്പാട്, ഫാ. ജോര്‍ജ് ആലുങ്കല്‍ എന്നിവര്‍ സംസാരിക്കും. വി.എച്ച്. അലിയാർ മൗലവി അല്‍ഖാസിമി മുഖ്യപ്രഭാഷണം നടത്തും. എരുമേലി ജമാഅത്ത് ചീഫ് ഇമാം ടി.എസ്. അബ്ദുല്‍ഖരീം മൗലവി പ്രാർഥനക്ക് നേതൃത്വം നല്‍കും. വാർത്തസമ്മേളനത്തിൽ ഡി.കെ.എൽ.എം ജില്ല പ്രസിഡൻറ് ഹബീബ് മുഹമ്മദ് മൗലവി, സംഘടന താലൂക്ക് ജനറൽ സെക്രട്ടറി ഷിബിലി വട്ടകപ്പാറ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.