കെ.എസ്​.ആർ.ടി.സി പണിമുടക്കിൽ ജനം വലഞ്ഞു

കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രാൻസ്പോർട്ട് ഡൊമോക്രാറ്റിക് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) നടത്തിയ 24 മണിക്കൂ ർ പണിമുടക്കിൽ ജനം വലഞ്ഞു. ദീർഘദൂരമടക്കം ജില്ലയിലെ വിവിധ ഡിപ്പോകളിൽനിന്ന് മുടങ്ങിയത് 230 സർവിസുകളാണ്. പാലാ, ഈരാറ്റുേപട്ട, എരുമേലി, ചങ്ങനാശ്ശേരി ഡിപ്പോകളിലെ ജീവനക്കാർ ഹാജരാകാതിരുന്നത് സർവിസുകൾ കൂട്ടത്തോടെ മുടക്കി. യു.ഡി.എഫ് അനുകൂല സംഘടനയുടെ സമരത്തെ പിന്തുണച്ച് സി.ഐ.ടി.യു, ബി.എം.എസ് യൂനിയനുകളിൽപെട്ട ജീവനക്കാരും എത്താതിരുന്നത് പ്രശ്നം സങ്കീർണമാക്കി. ഒരുവിഭാഗം ജീവനക്കാർ മാത്രമായി നടത്തുന്ന പണിമുടക്ക് കാര്യമായി ബാധിക്കില്ലെന്നായിരുന്നു മാനേജ്മൻെറ് നിലപാട്. എന്നാൽ, ശമ്പളവിതരണത്തിലെ അനിശ്ചിത്വത്തിൽ പ്രതിഷേധിച്ച് ഭരണപക്ഷ യൂനിയനിലെ ജീവനക്കാർ പലഡിപ്പോകളിൽനിന്ന് കൂട്ടഅവധിയെടുത്തത് പ്രശ്നം സങ്കീർണമാക്കി. േകാട്ടയം -17, ചങ്ങനാശ്ശേരി -47, വൈക്കം -രണ്ട്, എരുമേലി -26, പാലാ -70, ഈരാറ്റുപേട്ട -38, പൊൻകുന്നം -26 എന്നിങ്ങനെയാണ് സർവിസുകൾ മുടങ്ങിയത്. ഇതിൽ പാലായിൽ ഭരണ-പ്രതിപക്ഷ ജീവനക്കാർ കൂട്ടഅവധി എടുത്തതോടെ 70ലധികം സർവിസുകളാണ് മുടങ്ങിയത്. ശമ്പളവിതരണ പ്രതിസന്ധി പരിഹരിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഒരുവിഭാഗം ജീവനക്കാർ തിങ്കളാഴ്ച അർധരാത്രി മുതൽ പണിമുടക്ക് ആരംഭിച്ചത്. സ്കൂൾ-കോളജ് വിദ്യാർഥികളെയും യാത്രക്കാരെയും പണിമുടക്ക് കാര്യമായി ബാധിച്ചു. പലയിടത്തും യാത്രക്കാരുടെ എണ്ണവും കുറവായിരുന്നു. കോട്ടയത്ത് 74 ഷെഡ്യൂളുകളിൽ 17 സർവിസുകൾ മുടങ്ങി. കോട്ടയം-കുമളി പാതയിലും എം.സി റോഡിൽ കോട്ടയം-കൊട്ടാരക്കര റൂട്ടിലും കോട്ടയം-എറണാകുളം, കോട്ടയം-ചേർത്തല റൂട്ടിലും തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് റൂട്ടിലെയും സർവിസുകളാണ് മുടങ്ങിയത്. ചങ്ങനാശ്ശേരി ഡിപ്പോയിൽനിന്ന് 47 സർവിസുകളാണ് മുടങ്ങിയത്. ആലപ്പുഴ, പുളിക്കുന്ന്, കാവാലം, കൊട്ടാരക്കര, കായംകുളം, തിരുവല്ല, ഏറ്റുമാനൂർ അടക്കമുള്ള മേഖലയിലേക്ക് ബസുകൾ ഒന്നും ഓടിയില്ല. എരുമേലി ഡിേപ്പായിലെ 26 സർവിസുകൾ നടത്തിയില്ല. പൊൻകുന്നത്തുനിന്ന് രാവിലെ 24 സർവിസുകൾ മുടങ്ങിയപ്പോൾ ഉച്ചക്കുേശഷം രണ്ടുസർവിസും മുടങ്ങി. ജില്ലയിൽ വൈക്കം ഡിപ്പോ മാത്രമാണ് കാര്യക്ഷമായി സർവിസ് നടത്തിയത്. 47 എണ്ണത്തിൽ രണ്ടെണ്ണം മാത്രമാണ് ഇവിടെ മുടങ്ങിയത്. പാലായിൽ 70 സർവിസുകളിൽ രാവിലെ 10 എണ്ണം മാത്രമാണ് സർവിസ് നടത്തിയത്. പിന്നീട് അതും നിലച്ചു. ഈരാറ്റുപേട്ടയിലും 46 സർവിസിൽ 38 എണ്ണവും മുടങ്ങി. എട്ടുസർവിസ് മാത്രമാണ് ഓടിയത്. ഗ്രാമീണ മേഖലയായ അയർക്കുന്നം, പുതുപ്പള്ളി, മല്ലപ്പള്ളി, തിരുവല്ല, ചെങ്ങന്നൂർ, കുറവിലങ്ങാട്‌, കടുത്തുരുത്തി, ചേർത്തല, കാവാലം, പുളിങ്കുന്ന് അടക്കമുള്ള പ്രദേശങ്ങളിലെ ഒാർഡിനറി സർവിസുകൾ റദ്ദായത് യാത്രേക്ലശം ഇരട്ടിയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.