യുക്തിയും വിശ്വാസവും തമ്മിലുള്ള സംഘർഷം സമകാലിക പ്രതിസന്ധി -വത്സൻ തമ്പു

കോട്ടയം: വസ്തുതയെ വിശ്വാസത്തിന് അതിജീവിക്കാൻ കഴിയുമോ എന്ന ചോദ്യമാണ് സമീപകാലത്ത് ഇന്ത്യൻ ജനാധിപത്യം അഭിമു ഖീകരിക്കുന്നതെന്ന് ഡോ. വത്സൻ തമ്പു. വിശ്വാസവും യുക്തിയും സമന്വയിപ്പിക്കുന്ന തരത്തിൽ മനുഷ്യചിന്ത ഇനിയും വളർന്നിട്ടില്ലെന്ന് ഇന്ത്യൻ രാഷ്ട്രീയം ചൂണ്ടിക്കാണിക്കുന്നു. കോട്ടയം ദർശന അന്താരാഷ്ട്ര പുസ്തകമേളയിൽ മതവും ജീവിതവും എന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനം കെ. റോയ് പോൾ ഉദ്ഘാടനം ചെയ്തു. ഡോ. പോൾ മണലിൽ അധ്യക്ഷത വഹിച്ചു. സന്തോഷ് കണ്ടംചിറ രചിച്ച ബൈബിൾ പറയാതിരുന്നത്, സുകുമാർ അഴിക്കോടിൻെറ ഭാരതം ഇനി സൃഷ്ടിക്കണം, ഏക മനസ്സ് എന്നീ കൃതികൾ ഡോ. വത്സൻ തമ്പു പ്രകാശിപ്പിച്ചു. പ്രഫ. എം.ജി. ബാബുജി, വി. കെ. ജയകുമാർ, അഡ്വ. സന്തോഷ് കണ്ടംചിറ എന്നിവർ സംസാരിച്ചു. പെരുമ്പടവം ശ്രീധരൻെറ ഒരു സങ്കീർത്തനം പോലെ എന്ന നോവലിൻെറ രജത ജൂബിലി സമ്മേളനത്തിൽ നിരൂപകൻ കെ.ബി. പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. അയ്മനം ജോൺ, ആശ്രാമം ഭാസി എന്നിവർ സംസാരിച്ചു. പെരുമ്പടവം ശ്രീധരനുമായി സംവാദവും നടത്തി. വിനയശ്രീ എഴുതിയ ശിഖണ്ഡി നോവൽ പെരുമ്പടവം ശ്രീധരൻ പ്രകാശനം ചെയ്തു. മാധ്യമസെമിനാർ മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ് ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.