നബിദിനാഘോഷം

പൊൻകുന്നം: മുഹ്യിദ്ദീൻ ജമാഅത്ത് ആഭിമുഖ്യത്തിൽ നടക്കുന്ന നബിദിനാഘോഷത്തിൻെറയും മതവിജ്ഞാന പരമ്പരയുടെയും ഉദ്ഘാടനം ചീഫ് ഇമാം മുഫ്തി ഷംസുദ്ദീൻ അൽകൗസരി നിർവഹിച്ചു. ജമാഅത്ത് പ്രസിഡൻറ് അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ഇമാമുമാരായ അൽഹാഷിൻ അൽഖാസിമി, ഹിദായത്തുല്ല അൽഖാസിമി, മൻസൂർ അൽബാസിമി, മുഹമ്മദ് സഹദ് ഫലാഹി, സെക്രട്ടറി എസ്. റെജീഫ് എന്നിവർ സംംസാരിച്ചു. ചൊവ്വാഴ്ച രാത്രി എട്ടിന് അഫ്സൽ ഖാസിമി കൊല്ലം, ആറിന് രാത്രി എട്ടിന് കുമ്മനം നിസാമുദ്ദീൻ അസ്ഹരി, ഏഴിന് രാത്രി എട്ടിന് ഷെമീസ് ഖാൻനാഫിഇ എന്നിവർ മതവിജ്ഞാന സദസ്സിൽ പങ്കെടുക്കും. 10ന് രാവിലെ എട്ടിന് ടൗൺചുറ്റി നബിദിന ഘോഷയാത്ര നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.