കർഷക കോൺ​ഗ്രസ്​ ധർണ

പത്തനംതിട്ട: ആർ.സി.ഇ.പി കരാറിൽനിന്ന് ഇന്ത്യ പിൻമാറണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച പത്തനംതിട്ട ഹെഡ്പോസ്റ്റ് ഓ ഫിസിനു മുന്നിൽ ധർണ നടത്താൻ കർഷക കോൺഗ്രസ് ജില്ല കമ്മിറ്റി തീരുമാനിച്ചു. യോഗം സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. സുരേഷ് േകാശി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് രാജു പുളിമൂടിൽ അധ്യക്ഷത വഹിച്ചു. ബാബുജി ഇൗശോ, എം.കെ. പുരുഷോത്തമൻ, മലയാലപ്പുഴ വിശ്വംഭരൻ, ഷാനവാസ് പെരിങ്ങമല, വി.എം. ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് യുവജാഗ്രത മാർച്ച് നാളെ പത്തനംതിട്ട: വാളയാർ കേസ് സി.ബി.ഐ അന്വേഷിക്കണെമന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പാർലമൻെറ് കമ്മിറ്റി ഇലന്തൂരിൽനിന്ന് പത്തനംതിട്ട സിവിൽസ്റ്റേഷനിലേക്ക് ബുധനാഴ്ച യുവജാഗ്രത മാർച്ച് നടത്തും. സിവിൽസ്റ്റേഷന് മുന്നിൽ സമാപന േയാഗം ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് പാർലമൻെറ് കമ്മിറ്റി പ്രസിഡൻറ് റോബിൻ പരുമല അറിയിച്ചു. സി.ഐ.ടി.യു ധർണ നടത്തി പത്തനംതിട്ട: പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു ഏരിയ കമ്മിറ്റി പ്രകടനവും ഹെഡ്പോസ്റ്റ് ഓഫിസ് പടിക്കൽ ധർണയും നടത്തി. ജില്ല കമ്മിറ്റി അംഗം കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ടി.പി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇ.കെ. ബേബി, അൻസിൽ അഹമ്മദ്, സുദർശനൻ, പ്രിയ അജയൻ, സ്റ്റെഫി, എം. അനിൽകുമാർ, ജി. പ്രസാദ്, വി. ഗോപാലകൃഷ്ണൻ, എം. സക്കീർ, കെ. സഹദേവൻ, ഷാബു വർഗീസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.