തുള്ളലിൽ ഗിന്നസ്​ റെക്കോഡിടാൻ ജയകുമാർ

കുറവിലങ്ങാട്: ഓട്ടൻതുള്ളൽ അവതരണത്തിന് ഇന്ത്യ ബുക്ക് ഓഫ് റെേക്കാഡ്സ് ബുക്കിൽ സ്ഥാനം പിടിച്ച കുറിച്ചിത്താനം ജയകുമാർ 24 മണിക്കൂർ തുടർച്ചയായി തുള്ളൽ അവതരിപ്പിച്ച് ഗിന്നസ് റെക്കോഡ് സൃഷ്ടിക്കാൻ ഒരുങ്ങുന്നു. 14ന് തിരുവനന്തപുരം സായി ഗ്രാമത്തിലാണ് പരിപാടി. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് ബുക്കിൽ സ്ഥാനംപിടിച്ച ജയകുമാറിൻെറ പ്രകടനം മേയ് 12നായിരുന്നു. പുലർച്ച അഞ്ച് മുതൽ രാത്രി ഏഴുവരെയാണ് ഓട്ടൻതുള്ളൽ അവതരിപ്പിച്ചത്. ഇടവേളകളിൽ ചെറിയ വിശ്രമം മാത്രം. തനിമയും സൗന്ദര്യവും ആക്ഷേപഹാസ്യവും ചോർന്നുപോകാതെ കാണികളെ മുഴുവൻ സമയവും രസിപ്പിച്ചായിരുന്നു അവതരണം. ഗണപതി പ്രാതൽ കഥയോടെയായിരുന്നു തുടക്കം. കിരാതം അവസാന കഥ. നാരദപരീക്ഷ, ബകവധം, കൃഷ്ണാർജുന വിജയം, കല്യാണസൗഗന്ധികം, രുഗ്മിണീ സ്വയംവരം, ഗരുഡ ഗർവഭംഗം, സന്താനഗോപാലം, നളായണി ചരിത്രം തുടങ്ങിയവയും അരങ്ങിലെത്തി. സായി ഗ്രാമത്തിലെ അവതരണത്തിന് 12ന് ജയകുമാറും സംഘവും യാത്രതിരിക്കും. 13ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നിർമല ദിവാകരൻെറ നേതൃത്വത്തിൽ നാട്ടുകാരുടെ സംഘവും തിരുവനന്തപുരത്ത് എത്തും. നൂറിലധികം പേരാണ് സംഘത്തിൽ ഉണ്ടാകുക. പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഞായറാഴ്ച രണ്ടിന് കുറിച്ചിത്താനം കെ.ആർ. നാരായണൻ ഗവ. എൽ.പി സ്കൂളിൽ യോഗം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.