കർഷക പ്രതിഷേധ കൂട്ടായ്മ

കോട്ടയം: ആർ.സി.ഇ.പി കരാറിലൂടെ കർഷകരെ ദുരന്തത്തിലേക്ക് തള്ളിവിട്ട് നരേന്ദ്ര മോദി യൂദാസിൻെറ പ്രതിരൂപമായി മാറ ുകയാണെന്ന് ഇന്ത്യൻ യൂനിയൻ ദലിത്ലീഗ് സംസ്ഥാന പ്രസിഡൻറ് യു.സി. രാമൻ. ജനേദ്രാഹപരവും കർഷകേദ്രാഹപരവുമായ ആർ.സി.ഇ.പി കരാറിൽ ഇന്ത്യ ഒപ്പിടരുതെന്നാവശ്യപ്പെട്ട് സ്വതന്ത്ര കർഷകസംഘം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘം ജില്ല പ്രസിഡൻറ് ഇസ്മഈൽ ഹാജി കിഴക്കേയിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽസലാം സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് അസീസ് ബഡായിൽ മുഖ്യപ്രഭാഷണം നടത്തി. കർഷക ഐക്യവേദി ചെയർമാൻ ക്യാപ്റ്റൻ ജോർജ് ജോസഫ് വിഷയാവതരണം നടത്തി. മുസ്ലിംലീഗ് ജില്ല ജനറൽ സെക്രട്ടറി റഫീഖ് മണിമല, കർഷകസംഘം സംസ്ഥാന സെക്രട്ടറി പി.പി. മുഹമ്മദ്കുട്ടി, ദലിത്ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സോമൻ പുതിയാത്ത്, പി.എം. സലിം, പി.എസ്. ബഷീർ, കുഞ്ഞുമോൻ കെ. മേത്തർ, പി.പി. ഇസ്മഈൽ, അജി കൊറ്റമ്പടം, ഫാറൂഖ് പാലപ്പറമ്പിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.